Latest News

ബംഗാളി മുസ്‌ലിംകളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾക്കെതിരേ പ്രതിഷേധം നടത്തി ദക്ഷിണേഷ്യൻ പ്രവാസി സംഘടനകൾ

ബംഗാളി മുസ്‌ലിംകളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾക്കെതിരേ പ്രതിഷേധം നടത്തി ദക്ഷിണേഷ്യൻ പ്രവാസി സംഘടനകൾ
X

ലണ്ടൻ:സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ബംഗാളി മുസ് ലിംകളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ ഉയർത്തിക്കാട്ടി ദക്ഷിണേഷ്യൻ പ്രവാസി ഗ്രൂപ്പുകൾ പ്രതിഷേധ പ്രകടനം നടത്തി.

സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പിൽ നിന്നും മറ്റ് പ്രവാസി സംഘടനകളിൽ നിന്നുമുള്ള ഡസൻ കണക്കിന് പ്രവർത്തകർ ലണ്ടനിലെ ഗോർഡൻ സ്ക്വയറിൽ ഒത്തുകൂടി.ഇന്ത്യൻ മുസ് ലിംകൾ, ദലിതർ, ക്രിസ്ത്യാനികൾ എന്നിവരോട് മാത്രമല്ല, ഗാസയിലെയും സുഡാനിലെയും ജനങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച സംഘടന, ഹിന്ദുത്വ ഭരണകൂടത്തിനെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ, കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, ഇന്ത്യൻ ഭരണഘടനയെ ബ്രാഹ്മണിക്കൽ മനുസ്മൃതി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനുള്ള ശ്രമങ്ങൾ, ബുൾഡോസറുകൾ ഉപയോഗിച്ച് മുസ് ലിം, ദലിത് വീടുകൾ തകർക്കൽ തുടങ്ങിയവക്കെതിരേയും സംഘടന പ്രതിഷേധം രേഖപ്പെടുത്തി. സ്വതന്ത്ര ഫലസ്തീനു വേണ്ടി ആഹ്വാനം ചെയ്ത പ്രവർത്തകർ ലോകമെമ്പാടുമുള്ള പീഡിതർക്ക് പിന്തുണ പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it