തനിക്കെതിരെ എസ്എഫ്‌ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
![തനിക്കെതിരെ എസ്എഫ്‌ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തനിക്കെതിരെ എസ്എഫ്‌ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍](https://www.thejasnews.com/h-upload/2024/04/20/219209-arif-muhammed-khan.webp)
തിരുവനന്തപുരം: തനിക്കെതിരെ എസ്എഫ്‌ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അക്രമം ജനാധിപത്യവിരുദ്ധമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ച് കേന്ദ്രത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ താന്‍ ഇക്കാര്യം അറിയിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രപതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ്. പ്രതിഷേധങ്ങള്‍ക്കും എതിര്‍ അഭിപ്രായങ്ങള്‍ക്കും ജനാധിപത്യത്തില്‍ സ്ഥാനം ഉണ്ട്. പക്ഷെ അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. ആക്രമണങ്ങള്‍ താന്‍ ഇതിന് മുമ്പും നേരിട്ടുണ്ടെന്നും ഇതിലും മോശമായത് നേരിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
രാജ്ഭവന് കിട്ടേണ്ട പണം പോലും അനുവദിക്കുന്നില്ലെന്ന കാര്യങ്ങള്‍ ഒക്കെ മാധ്യമങ്ങള്‍ തന്നെ റിപോര്‍ട്ട് ചെയ്തതാണ്. പ്രധാനമന്ത്രിയെ താന്‍ ഒന്നും നേരിട്ട് അറിയിച്ചിട്ടില്ല. പക്ഷെ രാഷ്ട്രപതിക്ക് എല്ലാ മാസവും റിപോര്‍ട്ട് നല്‍കുന്നുണ്ട്. ആ റിപോര്‍ട്ടില്‍ കേരളത്തിലെ സംഭവവികാസങ്ങള്‍ അറിയിച്ചിട്ടുണ്ട്. അത് തന്റെ ഉത്തരവാദിത്വമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന്‍ യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT