Latest News

ഫലസ്തീന്‍ ഗ്രാമങ്ങള്‍ പിഴുതെറിയുന്ന ഇസ്രായേല്‍ നടപടി; നെഗേവില്‍ പ്രതിഷേധ പ്രകടനം നടത്തി ഫലസ്തീന്‍ ബദൂയിനുകള്‍

ഫലസ്തീന്‍ ഗ്രാമങ്ങള്‍ പിഴുതെറിയുന്ന ഇസ്രായേല്‍ നടപടി; നെഗേവില്‍ പ്രതിഷേധ പ്രകടനം നടത്തി ഫലസ്തീന്‍ ബദൂയിനുകള്‍
X

ഗസ: നെഗേവിലെ ഫലസ്തീന്‍ ഗ്രാമങ്ങള്‍ പിഴുതെറിയുന്ന അധിനിവേശ രാജ്യത്തിന്റെ നയങ്ങള്‍ക്കെതിരെ തെക്കന്‍ ഇസ്രായേലിലെ ബിര്‍ സബ നഗരത്തില്‍ ആയിരക്കണക്കിന് ഫലസ്തീന്‍ ബദൂയിനുകള്‍ പ്രകടനം നടത്തി.

നഗരത്തില്‍ ഇസ്രായേല്‍ നടത്തുന്ന പൊളിച്ചുമാറ്റല്‍ നടപടിക്കെതിരേ പ്രതിഷേധിച്ച് സംഘടിപ്പിച്ച പൊതു പണിമുടക്കിന്റെ ഭാഗമായി ബീര്‍ഷെബയിലെ (ബിര്‍ സബ) ഇസ്രായേലി ബെഡൂയിന്‍ സെറ്റില്‍മെന്റ് അതോറിറ്റിക്ക് ചുറ്റും പ്രതിഷേധക്കാര്‍ ഒത്തുകൂടി.

നെഗേവില്‍ സമീപ വര്‍ഷങ്ങളില്‍ കണ്ട ഏറ്റവും വലിയ പ്രകടനങ്ങളിലൊന്നായി ഇത് മാറി. വിവിധ അറബ് ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നുമുള്ള പ്രകടനക്കാര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.വംശീയ നയങ്ങളെ എതിര്‍ക്കുന്ന മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ പിടിച്ച് പ്രകടനക്കാര്‍ കരിങ്കൊടികള്‍ ഉയര്‍ത്തി.

ലൈസന്‍സില്ലാത്ത നിര്‍മ്മാണമെന്ന പേരില്‍, ഫലസ്തീന്‍ ഗ്രാമങ്ങള്‍ക്കും പട്ടണങ്ങള്‍ക്കും നേരെ ബെഡൂയിന്‍ സെറ്റില്‍മെന്റ് അതോറിറ്റിയെ പ്രതിനിധീകരിക്കുന്ന ഇസ്രായേലി അധിനിവേശ അധികാരികള്‍ നടത്തിയ പൊളിച്ചുമാറ്റലുകള്‍ക്കെതിരേ പ്രകടനക്കാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.

Next Story

RELATED STORIES

Share it