പാലത്തായി പീഡനം: ബിജെപി നേതാവിനെ സംരക്ഷിക്കാൻ ആസൂത്രിതനീക്കം നടന്നതായി ബോധ്യപ്പെട്ടു; അന്വേഷണം അട്ടിമറിച്ച ഐജി ശ്രീജിത്തിനെ സർവീസിൽ നിന്നു പുറത്താക്കണമെന്ന് പോപുലർ ഫ്രണ്ട്
കോഴിക്കോട്: കണ്ണൂർ പാലത്തായി പീഡനക്കേസിൽ നീതി തേടിയുള്ള കുടുംബത്തിൻ്റെ പോരാട്ടം ഫലം കണ്ടുവെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ പറഞ്ഞു. കേസ് അട്ടിമറിക്കാനും പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജനെ സംരക്ഷിക്കാനും ആസൂത്രിത നീക്കമാണ് നടന്നതെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. ഒമ്പത് വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പുതിയ അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരേയും കേസ്സെടുക്കണം.
പ്രതിയെ സഹായിക്കുകയും കേസ് അന്വേഷണം അട്ടിമറിക്കാൻ നേതൃത്വം നൽകുകയും ചെയ്ത ഐജി ശ്രീജിത്തിനെ സർവീസിൽ നിന്നും പുറത്താക്കണം. കേസന്വേഷണം അട്ടിമറിക്കാനും അതുവഴി പ്രതിയെ സംരക്ഷിക്കാനും ഗൂഢാലോചന നടന്നുവെന്നതിന് തെളിവുകൾ മുമ്പ് പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പും സർക്കാരും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ ഇരയേയും കുടുംബത്തേയും അപമാനിക്കുകയും ചെയ്തു. പീഡനം നടന്നിട്ടില്ലെന്നും കുട്ടി പറഞ്ഞത് വിശ്വസിക്കാൻ കഴിയില്ലെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ ഐജി എസ് ശ്രീജിത്തിൻ്റെ കണ്ടെത്തൽ. ഇരയ്ക്കെതിരായ ഇദ്ദേഹത്തിൻ്റെ ഫോൺ കോളും പുറത്തുവന്നിരുന്നു.
കുറ്റപത്രം വൈകിപ്പിച്ചും തെളിവുകൾ ഇല്ലാതാക്കിയും ബിജെപി നേതാവിനെ സംരക്ഷിക്കാൻ ശ്രമിച്ച ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനെതിരെ കുട്ടിയുടെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസന്വേഷണം വഴിത്തിരിവിലേക്ക് നീങ്ങിയത്. ശാസ്ത്രീയ പരിശോധനയിലൂടെ കേസിൽ സുപ്രധാന തെളിവുകൾ കണ്ടെത്തിയതോടെ കുറ്റവാളികൾക്കും അവരെ ന്യായീകരിച്ചവർക്കും തിരിച്ചടിയേറ്റിരിക്കുകയാണ്.
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT