Sub Lead

മന്ത്രവാദത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

തെയ്യം വേഷം കെട്ടി കല്‍പ്പന പറയുന്ന ചാത്തന്‍ ബിജു എന്നറിയപ്പെടുന്ന ടി കെ ബിജുവാണ് അറസ്റ്റിലായത്.

മന്ത്രവാദത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍
X

കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവില്‍ സ്ത്രീയെ ബലാത്സംഗത്തിനിരയാക്കിയ പൂജാരി അറസ്റ്റില്‍. കൊയിലാണ്ടി സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കൊടുവള്ളി ഒതയോത്താണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. തെയ്യം വേഷം കെട്ടി കല്‍പ്പന പറയുന്ന ചാത്തന്‍ ബിജു എന്നറിയപ്പെടുന്ന ടി കെ ബിജുവാണ് അറസ്റ്റിലായത്.

സാമ്പത്തിക പ്രയാസം മാറുന്നതിനായുള്ള പൂജയുമായി ബന്ധപ്പെട്ടാണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നത്.തുടര്‍ന്ന് ആ ബന്ധം വളരുകയും ഈ സ്ത്രീ ഇയാളോടൊപ്പം ഇറങ്ങി പോവുകയുമായിരുന്നു. ഇത് സംബന്ധിച്ച കേസ് കൊയിലാണ്ടി കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. കൊട്ടാരക്കര, ചൂലൂര്‍ എന്നിവിടങ്ങളില്‍ വച്ച് ഇയാള്‍ സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കുകയും ഇവരുടെ പക്കലുള്ള സ്വര്‍ണം വില്‍പ്പന നടത്തുകയും ചെയ്തു.

ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ ഈ സ്ത്രീ വീട്ടുകാരെ വിവരം അറിയുകയായിരുന്നു. തുടര്‍ന്നാണ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. നിലവില്‍ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇയാള്‍ക്ക് ഭാര്യയും മക്കളും ഉണ്ട്. ഭര്‍ത്താവ് വിദേശത്തുള്ള സ്ത്രീക്ക് രണ്ട് മക്കളുണ്ട്.




Next Story

RELATED STORIES

Share it