ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി; ഇന്ന് കോഴിക്കോട്ടേക്ക് എത്തിക്കും
ബംഗളൂരു: കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കര്‍ണാടകയില്‍ കണ്ടെത്തി. പിടിയിലായത് സ്വകാര്യബസില്‍ നാട്ടിലേക്ക് വരുന്നതിനിടെ മാണ്ഡ്യയില്‍വച്ച്. മറ്റ് നാല് പെണ്‍കുട്ടികള്‍ക്കായി ബംഗളൂരുവില്‍ തിരച്ചില്‍ തുടരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഗോവയ്ക്ക് പോയിട്ടുണ്ടാകാമെന്ന് പിടിയിലായ പെണ്‍കുട്ടി. കോഴിക്കോട്ട് നിന്ന് കൂടുതല്‍ പോലിസ് ബംഗളൂരുവില്‍ എത്തും.
നേരത്തെ കണ്ടെത്തിയ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടിയെ ഇന്ന് കോഴിക്കോടെത്തിക്കും. ബെംഗളൂരുവിലെ ഹോട്ടലില്‍നിന്ന് പെണ്‍കുട്ടിക്കൊപ്പം കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെയും ചേവായൂര്‍ പോലിസ് കോഴിക്കോടെത്തിക്കും. ട്രെയിന്‍ മാര്‍ഗമാണ് ബംഗളൂരുവില്‍ എത്തിയതെന്ന് പെണ്‍കുട്ടി പോലിസിനോട് പറഞ്ഞു. യുവാക്കളെ ട്രെയിനില്‍ വച്ചാണ് പരിചയപ്പെട്ടതെന്നും കുട്ടി മടിവാള പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പോലിസ് കാര്യമായി എടുത്തിട്ടില്ല.
കോഴിക്കോട് നിന്നെത്തിയ പോലിസ് സംഘത്തിന്റെ നേതൃത്വത്തില്‍ ഒന്നുകൂടി ചോദ്യം ചെയ്ത ശേഷം ആയിരിക്കും കേരളത്തിലേക്ക് കൊണ്ടുവരിക. ബുധനാഴ്ച വൈകുന്നേരമാണ് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ആറ് പെണ്‍കുട്ടികള്‍ കടന്നു കളഞ്ഞത്. മടിവാളയില്‍ ഹോട്ടലില്‍ റൂം എടുക്കാനെത്തിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ പെണ്‍കുട്ടികളെ തടഞ്ഞു നിര്‍ത്തി പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ഒരാള്‍ പിടിയിലായപ്പോള്‍ മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT