ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്ക് തള്ളിയിട്ട സംഭവം; ഭര്‍ത്താവിനെതിരേ കേസെടുത്തു, തിരച്ചില്‍ തുടരുന്നു
ഇവരുടെ ഒന്നരവയസുള്ള മകള്‍ അന്‍വിതയുടെ മൃതദേഹം ഇന്നലെ രാത്രി പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
BY SRF16 Oct 2021 5:42 AM GMT
X
SRF16 Oct 2021 5:42 AM GMT
കണ്ണൂര്‍: കണ്ണൂര്‍ പാത്തിപ്പാലത്ത് ഭാര്യയെയും കുട്ടിയെയും പുഴയില്‍ തള്ളിയിട്ട സംഭവത്തില്‍ ഭര്‍ത്താവിനെതിരേ കതിരൂര്‍ പോലിസ് കേസെടുത്തു. ഭര്‍ത്താവ് ഷിജു ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. തന്നെയും കുഞ്ഞിനെയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് ഷിജുവിന്റെ ഭാര്യ സോന വെളിപ്പെടുത്തിയിരുന്നു. ഇവരുടെ ഒന്നരവയസുള്ള മകള്‍ അന്‍വിതയുടെ മൃതദേഹം ഇന്നലെ രാത്രി പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയതെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. അമ്മ സോനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ആറു മണിയോടെയാണ് ഷിജുവും ഭാര്യയും കുഞ്ഞു പാത്തിപ്പാലത്ത് എത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഭാര്യയെയും കുഞ്ഞിനെയും തള്ളിയിട്ട ശേഷം ഷിജു സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.
ആദ്യം സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി സോന പറഞ്ഞതിനെ തുടര്‍ന്നാണ് കുഞ്ഞിനായി തെരച്ചില്‍ തുടങ്ങിയത്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT