Sub Lead

നരേന്ദ്ര മോദിയെന്ന നിശ്ശബ്ദ ചിത്രം; ആദ്യ വാര്‍ത്താ സമ്മേളനത്തെ കൊന്നു കൊലവിളിച്ച് ദി ടെലഗ്രാഫ്

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അഞ്ച് വര്‍ഷത്തെ ഭരണക്കാലത്തിനിടയ്ക്ക് ആദ്യമായി ഒരു വാര്‍ത്താ സമ്മേളനത്തില്‍ പ്രത്യക്ഷപ്പെട്ട ദിവസം. എന്നാല്‍, തന്റെ നേരെ വന്ന ഒരേയൊരു ചോദ്യം പോലും അമിത് ഷായുടെ കോര്‍ട്ടിലേക്ക് തട്ടി മോദി വിദഗ്ധമായി തലയൂരി.

നരേന്ദ്ര മോദിയെന്ന നിശ്ശബ്ദ ചിത്രം; ആദ്യ വാര്‍ത്താ സമ്മേളനത്തെ കൊന്നു കൊലവിളിച്ച് ദി ടെലഗ്രാഫ്
X

ന്യൂഡല്‍ഹി: രാജ്യം അഞ്ച് വര്‍ഷം കാത്തിരുന്ന ആ വാര്‍ത്താ സമ്മേളനം ഇന്നലെയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അഞ്ച് വര്‍ഷത്തെ ഭരണക്കാലത്തിനിടയ്ക്ക് ആദ്യമായി ഒരു വാര്‍ത്താ സമ്മേളനത്തില്‍ പ്രത്യക്ഷപ്പെട്ട ദിവസം. എന്നാല്‍, തന്റെ നേരെ വന്ന ഒരേയൊരു ചോദ്യം പോലും അമിത് ഷായുടെ കോര്‍ട്ടിലേക്ക് തട്ടി മോദി വിദഗ്ധമായി തലയൂരി. അതിനെ കളിയാക്കി ദി ടെലഗ്രാഫ് പത്രം ഇന്ന് പ്രസിദ്ധീകരിച്ച ഒന്നാം പേജ് വളരെ രസകരമാണ്. മുകളില്‍ ശബ്ദശല്യം സൃഷ്ടിക്കരുത് എന്ന ട്രാഫിക് സിഗ്നലാണ്. താഴെ മോദി വാര്‍ത്താ സമ്മേളനത്തില്‍ ഇരിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍. അത് ഇങ്ങനെ





ചിത്രം 1(താടിയില്‍ കൈകൊടുത്തിരിക്കുന്ന മോദി)- 36ാം മിനിറ്റ്. അമിത്ഷായുടെ പ്രസ്താവനയ്ക്ക് ശേഷമുള്ള ചോദ്യ വേള

ചിത്രം 2-37ാം മിനിറ്റ്. അമിത് ഷാ മറുപടി പറയവേ മോദി മുറി മുഴുവന്‍ നോക്കുന്നു

ചിത്രം 3- 41ാം മിനിറ്റ്. മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട് മോദിയോട് ചോദ്യം ചോദിക്കുന്നു. അപ്പോള്‍ അമിത്ഷായെ ചൂണ്ടി: ഞാന്‍ അച്ചടക്കമുള്ള ഭടനാണ്. പാര്‍ട്ടി പ്രസിഡന്റാണ് ഞങ്ങള്‍ക്കെല്ലാം-എന്ന് പറഞ്ഞ് അമിത് ഷാക്ക് നേരെ കൈചൂണ്ടുന്നു.

ചിത്രം 4- 44ാം മിനിറ്റ്. ഷാ മറുപടി പറയുന്നു. മുറിയിലെ ബാക്കി ഭാഗങ്ങള്‍ നിരീക്ഷിച്ച് മോദി.

ചിത്രം 5- 45ാം മിനിറ്റ്. മോദി വീണ്ടും ആഗ്യം കാട്ടുന്നു, ഷാ മറുപടി പറയുന്നു

ചിത്രം 6-47ാം മിനിറ്റ്. ചിന്തിച്ചിരിക്കുന്ന മോദി

ചിത്രം 7-51ാം മിനിറ്റ്. ഷാ മറുപടി പറയുന്നു, മോദി ആഴത്തിലുള്ള ധ്യാനത്തില്‍.

52 മിനിറ്റ് 47 സെക്കന്റില്‍ ചലിയേ ധന്യവാദ്, സബ്കാ ബഹുത് ധന്യവാദ്(എല്ലാവര്‍ക്കും വളരെ നന്ദി) എന്നും പറഞ്ഞു മോദിയും ഷായും സ്ഥലം വിടുന്നു.

ഇതിന് താഴെ, പ്രധാനമന്ത്രി എന്നെങ്കിലും ഒരു വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടി പറഞ്ഞാല്‍ അത് കൊടുക്കാന്‍ ഈ സ്ഥലം ഒഴിച്ചിടുന്നു എന്ന അടിക്കുറിപ്പോടെ ദി ടെലഗ്രാഫ് ഏഴ് കോളം സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it