മോദിക്കു മറുപടിയുമായി സ്റ്റാലിന്‍; ബിജെപിയുമായി സഖ്യത്തിനില്ല
സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന കേന്ദ്രസര്‍ക്കാറുമായി ഒരു തരത്തിലുള്ള സഖ്യത്തിനും തയ്യാറല്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി
BY SRF11 Jan 2019 2:49 PM GMT

X
SRF11 Jan 2019 2:49 PM GMT
ചെന്നൈ: ബിജെപിയുമായി ഒരിക്കലും സഖ്യത്തിന് തയ്യാറല്ലെന്ന് തുറന്നടിച്ച് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. പുതിയ പാര്‍ട്ടികളെ ബിജെപി സഖ്യത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള മോദിയുടെ പ്രസംഗത്തിന് പിന്നാലെയാണ് സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കിയത്.സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന കേന്ദ്രസര്‍ക്കാറുമായി ഒരു തരത്തിലുള്ള സഖ്യത്തിനും തയ്യാറല്ല.
പുതിയ പാര്‍ട്ടികളെ ബിജെപി സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി നേരത്തെ ബിജെപി പ്രവര്‍ത്തകരുമായുള്ള സംവാദത്തിനിടെ മോദി വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് സ്റ്റാലിന്റെ പ്രതികരണം. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടും സഖ്യകക്ഷികളുമായി ചേര്‍ന്ന് ഭരിക്കാന്‍ തയ്യാറായി. പഴയ സുഹൃത്തുക്കളുമായി ചേരാന്‍ ഒരുക്കമാണ്.പുതിയ പാര്‍ട്ടികളെ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യുന്നതായും
രാഷ്ട്രീയ പ്രശ്‌നങ്ങളേക്കാള്‍ ജനങ്ങളുടെ സഖ്യത്തിനാണ് വിജയിക്കാനാവുകയെന്നും മോദി പറഞ്ഞിരുന്നു. ഡിഎംകെയെ കൂട്ടിപ്പിടിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ ഈ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്രമോദി വാജ്‌പേയി അല്ലെന്നും അതിനാല്‍ തന്നെ ഡിഎംകെയുടെ ബിജെപിയുമായുള്ള സഖ്യം അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. മോദിയ്ക്കു കീഴിലുള്ള സഖ്യം ആരോഗ്യകരവുമല്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
ഉമ്മന് ചാണ്ടിക്കെതിരെ അധിക്ഷേപം: നടന് വിനായകനെതിരെ പരാതി നല്കി...
20 July 2023 6:00 AM GMTപെണ്കരുത്തില് പ്രകാശം പരക്കും: ബള്ബ് നിര്മ്മാണ യൂനിറ്റുമായി...
21 Aug 2022 2:23 PM GMTമുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും
8 Aug 2022 5:59 AM GMTകുട്ടികളില് ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകലാസൃഷ്ടികള് വാങ്ങാന് പുതിയ ഡിജിറ്റല് പ്ലാറ്റ് ഫോം; വേറിട്ട...
22 July 2022 6:37 AM GMTമീന്വില്പ്പന 'ത്രീസ്റ്റാര്'; തൊഴില് അഭിമാനമാക്കിയ വനിതകള്
20 July 2022 4:31 PM GMT