പയ്യോളി മനോജ് വധം; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

കൊലപാതകത്തിന് ശേഷം ദുബയിലേക്ക് കടന്ന വിപിന്‍ദാസ്, ഗിരീഷ് എന്നിവരെയാണ് സിബിഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 27ാം പ്രതിയാണ് വിപിന്‍ദാസ്.

പയ്യോളി മനോജ് വധം; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: പയ്യോളി മനോജ് വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം ദുബയിലേക്ക് കടന്ന വിപിന്‍ദാസ്, ഗിരീഷ് എന്നിവരെയാണ് സിബിഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 27ാം പ്രതിയാണ് വിപിന്‍ദാസ്.

പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. 2012 ഫെബ്രുവരി 12നാണു ബിഎംഎസ് പ്രവര്‍ത്തകനായിരുന്ന ഓട്ടോെ്രെഡവര്‍ മനോജിനെ വീട്ടില്‍ അതിക്രമിച്ചു കയറി മുഖംമൂടി സംഘം വെട്ടിപ്പരുക്കേല്‍പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ മരിച്ചു.

ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസില്‍ സിപിഎം പയ്യോളി ലോക്കല്‍ സെക്രട്ടറി പി വി രാമചന്ദ്രന്‍ ഉള്‍പ്പെടെ 15 പേരെ പ്രതികളാക്കി കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, വിചാരണ തുടങ്ങാനിരിക്കേ, തങ്ങളല്ല പ്രതികളെന്നും പാര്‍ട്ടിയും പോലിസും ചേര്‍ന്നു പ്രതികളാക്കുകയായിരുന്നുവെന്നും ഇവരില്‍ നാലുപേര്‍ കോടതിയെ അറിയിച്ചു.

ഇതോടെ കേസിന്റെ ഗതി മാറി. ഗൂഢാലോചനയെക്കുറിച്ചു തുടരന്വേഷണം ആവശ്യപ്പെട്ട് മനോജിന്റെ അമ്മയും ഭാര്യയും നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. എന്നാല്‍, പൊതുപ്രവര്‍ത്തകനും മനോജിന്റെ സുഹൃത്തുമായ സാജിദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടതോടെയാണു സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് ഏറ്റെടുത്തത്.

ഇരുപത്തിയേഴ് സിപിഎം പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാണ്. ഇവര്‍ക്കെതിരെ സിബിഐ നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. രണ്ട് പ്രതികളെ കേസില്‍ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. പോലിസ് മുഖ്യ പ്രതികളാക്കിയ അജിത്, ജിതേഷ് എന്നിവരാണ് മാപ്പു സാക്ഷികളായത്.

RELATED STORIES

Share it
Top