- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സര്‍വകലാശാലയില്‍ പശുത്തൊഴുത്ത് നിര്‍മിക്കണം'; ഉപവാസ സമരവുമായി കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടന

ഭോപ്പാല്‍: മധ്യപ്രദേശിലെ മഖന്‍ലാല്‍ ചതുര്‍വേദി ജേണലിസം സര്‍വകലാശാലയില്‍ പശുക്കള്‍ക്ക് വേണ്ടി തൊഴുത്ത് നിര്‍മിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്യുഐ. ഈ ആവശ്യവുമായി എന്‍എസ്യുഐ സര്‍വകലാശാലയില്‍ ഉപവാസ സമരം സംഘടിപ്പിച്ചു. എന്‍എസ്യുഐയുടെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണ് ഉപവാസം നടത്തിയത്.
സര്‍വകലാശാലയില്‍ തൊഴുത്ത് നിര്‍മിക്കാന്‍ 2017ല്‍ തന്നെ സ്ഥലം അനുവദിച്ചതാണെന്നും എന്നാല്‍ വര്‍ഷങ്ങളായി ഈ സ്ഥലം വെറുതെയിട്ടിരിക്കുകയാണെന്നും സമരത്തിന് നേതൃത്വം നല്‍കിയ എന്‍എസ്യുഐ സംസ്ഥാന സെക്രട്ടറി അമന്‍ പത്താന്‍ പറഞ്ഞു. സര്‍വകലാശാലയിലെ ആറാം സെമസ്റ്റര്‍ ബിഎ ജേണലിസം വിദ്യാര്‍ഥി കൂടിയാണ് അമന്‍ പത്താന്‍. അനുവദിച്ച സ്ഥലത്ത് ഗോശാല നിര്‍മിക്കുന്നില്ലെങ്കില്‍ സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആശീര്‍വാദത്തോടെയാണ് സമരമെന്നും അമന്‍ പറഞ്ഞു. 'ഭോപ്പാല്‍ നോര്‍ത്ത് എംഎല്‍എ ആത്തിഖ് അഖീല്‍ സമരത്തിന് എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. ഗോശാലയിലേക്ക് ഒരു പശുവിനെ സംഭാവന നല്‍കുമെന്ന് അദ്ദേഹം അറിയിച്ചിരിക്കുകയാണ്. മുന്‍ മന്ത്രി പി സി ശര്‍മ പിന്തുണ അറിയിച്ചിട്ടുണ്ട്. ഗോശാല നിര്‍മാണം വിശ്വാസത്തിന്റെ മാത്രം കാര്യമല്ല, പ്രകൃതിസംരക്ഷണത്തിന്റെയും അനുകമ്പയുടെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും കൂടി ഭാഗമാണെന്നാണ് അദ്ദേഹം പറഞ്ഞത്' -അമന്‍ പറഞ്ഞു. ഉപവാസ സമരത്തിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് എന്‍എസ്യുഐ നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സര്‍വകലാശാല രജിസ്ട്രാര്‍ നേരിട്ടെത്തുകയും ആവശ്യത്തില്‍ ചര്‍ച്ച നടത്താമെന്ന് അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. വിദ്യാര്‍ഥികളുടെ ആവശ്യം സര്‍വകലാശാല മാനേജ്മെന്റിനെ അറിയിക്കുമെന്നും തൊഴുത്ത് നിര്‍മിക്കാന്‍ നടപടിയുണ്ടാവുമെന്നും രജിസ്ട്രാര്‍ പി ശശികല പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















