Sub Lead

ഗാന്ധി ഘാതകന്‍ ഗോഡ്‌സെ രാജ്യസ്‌നേഹി: വിവാദ പ്രസ്താവന പിന്‍വലിച്ച് പ്രജ്ഞ സിങ് ഠാക്കൂര്‍ മാപ്പു പറഞ്ഞു

പ്രതിഷേധം ശക്തമായതോടെ പ്രജ്ഞാ സിങിന്റെ പ്രസ്താവനയെ ബിജെപി തള്ളിക്കളയുകയും ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിവാദ പരാമര്‍ശത്തോട് വിയോജിക്കുന്നതായും ബിജെപി വാക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞു.

ഗാന്ധി ഘാതകന്‍ ഗോഡ്‌സെ രാജ്യസ്‌നേഹി: വിവാദ പ്രസ്താവന പിന്‍വലിച്ച് പ്രജ്ഞ സിങ് ഠാക്കൂര്‍ മാപ്പു പറഞ്ഞു
X

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന വിശേഷിപ്പിച്ച ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് ഠാക്കൂര്‍ വിവാദ പ്രസ്താവന പിന്‍വലിച്ച് ക്ഷമാപണം നടത്തിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ. രാജ്യ വ്യാപകമായി കടുത്ത പ്രതിഷധമുയര്‍ന്നതിനെതുടര്‍ന്നാണ് ഇവര്‍ പരാമര്‍ശം പിന്‍വലിച്ച് തടിയൂരിയത്.

പ്രതിഷേധം ശക്തമായതോടെ പ്രജ്ഞാ സിങിന്റെ പ്രസ്താവനയെ ബിജെപി തള്ളിക്കളയുകയും ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിവാദ പരാമര്‍ശത്തോട് വിയോജിക്കുന്നതായും ബിജെപി വാക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞു. പ്രസ്താവനയെ അപലപിക്കുന്നു. അവരോട് പാര്‍ട്ടി വിശദീകരണം തേടും. പൊതുസമൂഹത്തോട് അവര്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ പ്രജ്ഞാ സിങ് നിര്‍ബന്ധിതയായത്.

വിവാദ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മുന്നോട്ട് വന്നിരുന്നു. ബിജെപി ഭരണ സഹായത്തോടെ ഗോഡ്‌സെയുടെ പിന്‍ഗാമികള്‍ ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാഷ്ട്രപിതാവിന്റെ ഘാതകരെ യഥാര്‍ത്ഥ ദേശസ്‌നേഹിയായും രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച കര്‍ക്കരയെ പോലുള്ളവരെ ദേശവിരുദ്ധരായും ബിജെപി നേതാക്കള്‍ വിശേഷിപ്പിക്കുന്നുവെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല കുറ്റപ്പെടുത്തി.

ഗോഡ്‌സെ കൊലയാളി കൊലയാളി തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞു. അയാള്‍ രാജ്യസ്‌നേഹിയല്ല രാജ്യദ്രോഹിയാണ്. മോദിയും അമിത് ഷായും ബിജെപിയും രാജ്യത്തോട് മാപ്പ് പറയണമെന്നും ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയായ ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു.ഇതായിരുന്നു പ്രജ്ഞയുടെ വിവാദ പ്രസ്താവന.

Next Story

RELATED STORIES

Share it