പാലക്കാട് നാലംഗ കുടുംബം പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍
ലക്കിടി കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, മകള്‍ പാറു, അശ്വനന്ദ എന്നിവരാണ് മരിച്ചത്.
BY SRF26 Feb 2022 9:17 AM GMT

X
SRF26 Feb 2022 9:17 AM GMT
പാലക്കാട്: ലക്കിടിയില്‍ ഭാരതപുഴയില്‍ ചാടി നാലംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍. പാലപ്പുറം വിളക്കത്തില്‍ അജിത്ത്കുമാര്‍ (37), ഭാര്യ വിജി (34), മകളായ ആര്യനന്ദ (14), അശ്വനന്ദ (6) എന്നിവരാണ് മരിച്ചത്.
രണ്ട് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ വാടക വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് അടുത്ത വീട്ടുകാര്‍ ഒറ്റപ്പാലം പോലിസിനെ അറിയിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വീട്ടിനുള്ളില്‍ നിന്ന് ആത്മഹത്യ കുറിപ്പ് പോലിസ് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ ലക്കിടി തീരദേശ റോഡിന് സമീപത്തു നിന്നാണ് നാല് മൃതദേഹങ്ങള്‍ ഉച്ചയോടെ പുഴയില്‍ നിന്ന് കിട്ടിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍.
2012ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അജിത്ത്കുമാര്‍. ഈ കേസിലെ വിചാരണ പുരോഗമിക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന ആത്മഹത്യാ കുറിപ്പ് പോലിസ് കണ്ടെത്തിയിട്ടുണ്ട്.Next Story
RELATED STORIES
ഷാജഹാന് വധത്തിന് പിന്നില്‍ ആര്‍എസ്എസ്സെന്ന് മന്ത്രി റിയാസ്
15 Aug 2022 6:49 AM GMTപാലക്കാട് ഷാജഹാന് വധം ആര്‍എസ്എസ് ആസൂത്രിതം;പ്രതികള്‍ പാര്‍ട്ടി...
15 Aug 2022 6:43 AM GMTനെഹ്റുവിന്റെ ചിത്രം ഉള്‍പ്പെടുത്താതെ മമതയും;രാഷ്ട്രീയ യജമാനന്മാരെ...
15 Aug 2022 6:14 AM GMTആറ് വര്‍ഷത്തിന് ശേഷം ഇറാനുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച് കുവൈത്ത്
15 Aug 2022 5:42 AM GMTപാലക്കാട് സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാര്‍...
15 Aug 2022 5:36 AM GMTകാലു മുറിച്ച് മാറ്റണമെന്ന് വൈദ്യര്; കോഴിക്കോട് അമ്മയും മകനും...
15 Aug 2022 5:03 AM GMT