Sub Lead

ഇന്ദ്രാണിയെ കണ്ടതിന്റെ തെളിവുകള്‍ ചിദംബരം നശിപ്പിച്ചെന്ന് സിബിഐ കോടതിയില്‍

നേരത്തെ കേസില്‍ ആരോപണ വിധേയായിരുന്നു ഇന്ദ്രാണി. എന്നാല്‍ കേസില്‍ മാപ്പു സാക്ഷിയാവുകയും ചിദംബരത്തിനെതിരെ നിര്‍ണായക മൊഴി നല്‍കുകയും ചെയ്തത് ഇന്ദ്രാണിയായിരുന്നു.

ഇന്ദ്രാണിയെ കണ്ടതിന്റെ തെളിവുകള്‍ ചിദംബരം നശിപ്പിച്ചെന്ന് സിബിഐ കോടതിയില്‍
X

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മാപ്പു സാക്ഷിയായ ഇന്ദ്രാണി മുഖര്‍ജിയെ കണ്ടതിന്റ തെളിവുകള്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം നശിപ്പിച്ചെന്ന് സിബിഐ. നേരത്തെ കേസില്‍ ആരോപണ വിധേയായിരുന്നു ഇന്ദ്രാണി. എന്നാല്‍ കേസില്‍ മാപ്പു സാക്ഷിയാവുകയും ചിദംബരത്തിനെതിരെ നിര്‍ണായക മൊഴി നല്‍കുകയും ചെയ്തത് ഇന്ദ്രാണിയായിരുന്നു.

ധനമന്ത്രി പദവിയിലിരിക്കെ ഐഎന്‍എക്‌സ് മീഡിയ സംഭവത്തില്‍ ചിദംബരം അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് കേസ്. ഐഎന്‍എക്‌സ് മീഡിയയില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് താല്‍പര്യം ഉണ്ടായിരുന്നുവെന്നാണ് ആരോപണം. ഇതിനാണ് ഇന്ദ്രാണിയും ചിദംബരവും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഇതില്‍ നിര്‍ണായക കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്‌തെന്നാണ് സിബിഐയുടെ വാദം.

അതേസമയം ഇരുവരും കൂടിക്കാഴ്ച നടത്തിയതിന്റെ സന്ദര്‍ശക വിവരങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതിപ്പോള്‍ കാണാനില്ലാത്ത അവസ്ഥയിലാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.സന്ദര്‍ശക രജിസ്റ്റര്‍ നശിപ്പിക്കപ്പെട്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് മേത്ത കോടതിയെ അറിയിച്ചു.

നേരത്തെ ചിദംബരത്തിന് വേണ്ടി വാദിച്ച കപില്‍ സിബല്‍ ഇന്ദ്രാണി മുഖര്‍ജിയും ചിദംബരവും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് തെളിവില്ലെന്ന് ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് തുഷാര്‍ മേത്ത ഡല്‍ഹി ഹൈക്കോടതിയില്‍ എത്തിയത്. തനിക്ക് ഇന്ദ്രാണി മുഖര്‍ജിയെ കണ്ടതായി ഓര്‍മയില്ല. നൂറ് കണക്കിന് ആളുകള്‍ ധനമന്ത്രിയെന്ന നിലയില്‍ എന്നെ കാണാനെത്തും. നിങ്ങള്‍ സന്ദര്‍ശക ഡയറി നോക്കിയാല്‍ മാത്രമേ അക്കാര്യം തിരിച്ചറിയൂ എന്നും ചിദംബരം കോടതിയെ അറിയിച്ചു.

Next Story

RELATED STORIES

Share it