ബിജെപിയെ തടയാന്‍ കരുനീക്കവുമായി പ്രതിപക്ഷം
ഇതിനായി ബിജെപി വിരുദ്ധ കക്ഷികളെ ചേര്‍ത്തുനിര്‍ത്താന്‍ ഒരുങ്ങുകയാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. നവീന്‍ പട്‌നായികിന്റെ ബിജു ജനതാദള്‍, കെ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായും ശരദ് പവാര്‍ ഫോണിലൂടെ ചര്‍ച്ച നടത്തിയതായാണ് റിപോര്‍ട്ട്.
ന്യൂഡല്‍ഹി: അവസാനഘട്ട ഫലത്തിനായി കാത്തിരിക്കുന്ന എന്‍ഡിഎയ്ക്കു ഭൂരിപക്ഷം കുറയുകയാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കരുനീക്കങ്ങളഒരുക്കി പ്രതിപക്ഷ കക്ഷികള്‍. ഇതിനായി ബിജെപി വിരുദ്ധ കക്ഷികളെ ചേര്‍ത്തുനിര്‍ത്താന്‍ ഒരുങ്ങുകയാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. നവീന്‍ പട്‌നായികിന്റെ ബിജു ജനതാദള്‍, കെ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായും ശരദ് പവാര്‍ ഫോണിലൂടെ ചര്‍ച്ച നടത്തിയതായാണ് റിപോര്‍ട്ട്. അതിനിടെ, എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം പ്രവചിച്ചുകൊണ്ടുള്ള വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകളെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി രംഗത്തെത്തി. സ്‌റ്റോക്ക് മാര്‍ക്കറ്റിന് ഉണര്‍വേകാന്‍ വേണ്ടിയാണ് ഇത്തരമൊരു എക്‌സിറ്റ് പോള്‍ തയ്യാറാക്കിയതെന്നും പ്രതിപക്ഷ ഐക്യം തകര്‍ക്കുക എന്നൊരു ലക്ഷ്യം കൂടി ഇതിനുപിന്നിലുണ്ടെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.
അതേസമയം, ബിജെപി ഇതര പാര്‍ട്ടികളെ കോര്‍ത്തിണക്കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഎസ്പി അധ്യക്ഷ മായാവതി, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായും ശരത് പവാര്‍ ചര്‍ച്ച നടത്തി. എക്‌സിറ്റ് പോളുകള്‍ കൊണ്ടൊന്നും പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കാനാവില്ലെന്നും കൃത്യമായ ഭൂരിപക്ഷത്തോടെ പ്രതിപക്ഷം ജയിച്ചിരിക്കുമെന്നും മൊയ്‌ലി പറഞ്ഞു. ശരദ് പവാറിന്റെ ഇടപെടല്‍ കോണ്‍ഗ്രസിന് നല്ല പ്രതീക്ഷയുണ്ട്. ബിജെപിക്കെതിരേ പ്രതിപക്ഷ സഖ്യം രൂപപ്പെടേണ്ടതിന്റെ ആവിശ്യക്ത പറഞ്ഞു മനസ്സിലാക്കാന്‍ ശരദ് പവാറിനെപ്പോലൊരു മുതിര്‍ന്ന നേതാവിനെ അനിവാര്യമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT