Sub Lead

ഗുഡ്‌മോണിങ് പറഞ്ഞില്ല; യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

പശ്ചിമ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. നീരജ് സിംഗ് (28) എന്ന യുവാവിനെയാണ് അയല്‍ക്കാര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതര പരിക്കുകളോടെ നീരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുഡ്‌മോണിങ് പറഞ്ഞില്ല; യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു
X

ന്യൂഡല്‍ഹി: ഗുഡ്‌മോണിങ് പറഞ്ഞില്ലെന്നാരോപിച്ച് അയല്‍വാസികളായ രണ്ടംഗ സംഘം യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. പശ്ചിമ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. നീരജ് സിംഗ് (28) എന്ന യുവാവിനെയാണ് അയല്‍ക്കാര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതര പരിക്കുകളോടെ നീരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിന് സമീപത്തെ കടയില്‍നിന്ന് പാല്‍വാങ്ങി മടങ്ങവെ അയല്‍വാസികളായ ഇഷ്‌റാന്‍, ബന്റി എന്നീ യുവാക്കള്‍ നീരജിനെ തടഞ്ഞുനിര്‍ത്തി ഗുഡ്‌മോണിങ് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. മേഖലയിലെ ദാദകളാണ് തങ്ങളെന്നും പറയുന്നത് പോലെ അനുസരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ നീരജ് ഇക്കാര്യം നിരസിച്ചതോടെ മര്‍ദ്ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.ബന്റിയാണ് നീരജിനെ കുത്തിയത്. ബോധം നഷ്ടമാവുന്നത് വരെ ഇയാള്‍ തുടര്‍ച്ചയായി കുത്തുകയായിരുന്നു. സംഭവം ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. നീരജിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരേ കൊലപാതക ശ്രമത്തിന് പോലിസ് കേസെടുത്തു. ഇവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it