1988ല്‍ ഇന്ത്യയില്‍ ഇമെയില്‍ ഉപയോഗിക്കല്‍ സാധ്യമായിരുന്നില്ല: മോദിയെ തള്ളി ഇന്ത്യന്‍ ഇന്റര്‍നെറ്റിന്റെ പിതാവ്

1995നാണ് ഇന്ത്യയില്‍ ഇമെയില്‍ വന്നത്. അതിന് മുമ്പ് എര്‍നെറ്റ്(ERNET) എന്ന സംവിധാനമാണുണ്ടായിരുന്നത. അത് രാജ്യത്തെ ചുരുക്കം ചില ഗവേഷണ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ലഭ്യമായിരുന്നത്. അക്കാലത്ത് അത് വളരെ ചെലവേറിയതുമായിരുന്നു. ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ബികെ സിംഗാള്‍ മോദിയുടെ അവകാശവാദത്തെ തള്ളിക്കളഞ്ഞത്.

1988ല്‍ ഇന്ത്യയില്‍ ഇമെയില്‍ ഉപയോഗിക്കല്‍ സാധ്യമായിരുന്നില്ല:  മോദിയെ തള്ളി ഇന്ത്യന്‍ ഇന്റര്‍നെറ്റിന്റെ പിതാവ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 1988ല്‍ ഇമെയിലുപയോഗിച്ചിരുന്നു എന്ന അവകാശവാദത്തെ തള്ളി ഇന്ത്യന്‍ ഇന്റര്‍നെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന ബി കെ സിംഗാള്‍.

1995നാണ് ഇന്ത്യയില്‍ ഇമെയില്‍ വന്നത്. അതിന് മുമ്പ് എര്‍നെറ്റ്(ERNET) എന്ന സംവിധാനമാണുണ്ടായിരുന്നത. അത് രാജ്യത്തെ ചുരുക്കം ചില ഗവേഷണ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ലഭ്യമായിരുന്നത്. അക്കാലത്ത് അത് വളരെ ചെലവേറിയതുമായിരുന്നു. അതിനാല്‍ തന്നെ 1988 ല്‍ മോദിക്ക് ഇമെയിലുപയോഗിക്കാനുള്ള ഒരു സാധ്യതയുമുണ്ടായിരുന്നില്ല. ദി പ്രിന്റ് എന്ന ഇംഗഌഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബികെ സിംഗാള്‍ മോദിയുടെ അവകാശവാദത്തെ തള്ളിക്കളഞ്ഞത്.

1987-88 കാലഘട്ടത്തില്‍ താന്‍ ഡിജിറ്റല്‍ കാമറ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തി ഇമെയില്‍ വഴി ഡല്‍ഹിക്ക് അയച്ചുനല്‍കി എന്ന് മോദി അവകാശപ്പെട്ടിരുന്നു. ന്യൂസ് നേഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

റഡാറിന്റെ കണ്ണുവെട്ടിക്കാന്‍ മേഘങ്ങള്‍ സഹായിക്കുമെന്ന പരാമര്‍ശം നടത്തിയ അതേ അഭിമുഖത്തിലായിരുന്നു 1988ല്‍ ഇമെയില്‍ അയച്ചെന്ന മോദിയുടെ അവകാശ വാദം. നുണപ്രചാരണം സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രോള്‍ മഴ പെയ്യിക്കുകയാണ്.

1990 കളിലാണ് വേള്‍ഡ് വൈഡ് വെബ് ലോകത്ത് ലഭ്യമായി തുടങ്ങിയത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനായിരുന്നു അമേരിക്കയില്‍ ആദ്യമായി ഇ മെയില്‍ സന്ദേശമയച്ച ഭരണാധികാരി. എന്നാല്‍ മോദി പറയുന്ന നുണ ഇങ്ങനെയാണ്.

'ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിനു മുന്‍പ്തന്നെ തനിക്ക് ഇലക്ട്രോണിക് ഉപകരണങ്ങളോടു കമ്പമുണ്ടായിരുന്നു. 1990കളില്‍ തന്നെ താന്‍ സ്‌റ്റൈലസ് പെന്‍ (ടച്ച്‌സ്‌ക്രീന്‍ ഡിവൈസുകളില്‍ ഉപയോഗിക്കുന്നവ) സ്വന്തമാക്കിയിരുന്നു. 1987-88 കാലത്ത് തനിക്ക് ഒരു ഡിജിറ്റല്‍ കാമറയുണ്ടായിരുന്നു. മറ്റാരെങ്കിലും ഇത് സ്വന്തമാക്കിയിരുന്നോ എന്നറിയില്ല. എല്‍.കെ. അഡ്വാനിയുടെ ചിത്രം താന്‍ ഡിജിറ്റല്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. അഹമ്മദാബാദിനടുത്ത വിരംഗം ടെഹ്‌സിലില്‍വച്ചായിരുന്നു ഇത്. ഇത് പിന്നീട് ഇമെയില്‍ വഴി ഡല്‍ഹിക്ക് അയച്ചുനല്‍കി. അന്ന് വളരെ കുറച്ചുപേര്‍ക്കു മാത്രമേ ഇമെയില്‍ ഉള്ളൂ. അടുത്ത ദിവസം ഡല്‍ഹിയില്‍ കളര്‍ ഫോട്ടോ ലഭിച്ചപ്പോള്‍ അദ്വാനി വളരെ അതിശയിച്ചുപോയി.'

എങ്ങനെയാണ് ഒരു 'ഗാഡ്ജറ്റ് ഫ്രീക്ക്' ആയതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോദി. 1990കളില്‍ താന്‍ സ്‌റ്റൈലസ് പേനകള്‍ (ടച്ച് സ്‌ക്രീന്‍ ഉപകരണങ്ങളില്‍ എഴുതാന്‍ ഉപയോഗിക്കുന്ന പേന) ഉപയോഗിച്ചിരുന്നെന്നും മോദി അഭിമുഖത്തില്‍ അവകാശപ്പെടുന്നു. മോദിയുടെ അവകാശവാദങ്ങള്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

1995ല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിഎസ്എന്‍എല്‍ കമ്പനിയാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനം ആദ്യമായി അവതരിപ്പിക്കുന്നത്. ബി കെ സിംഗാള്‍ ആയിരുന്നു വിഎസ്എന്‍എലിന്റെ ചെയര്‍മാന്‍. 1990ല്‍ ഡൈകാം മോഡല്‍ ഒന്നാണ് ആദ്യമായി വില്‍പ്പനയ്‌ക്കെത്തുന്ന ഡിജിറ്റല്‍ കാമറ.

RELATED STORIES

Share it
Top