ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കേണ്ട ബാധ്യതയില്ലെന്ന് കാനം രാജേന്ദ്രന്‍
യുഡിഎഫില്‍ നിന്ന് പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ ഏറ്റെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
തിരുവനന്തപുരം: യുഡിഎഫ് ദുര്‍ബലപ്പെടുമ്പോള്‍ ഏതെങ്കിലും ഒരു വിഭാഗത്തെ സഹായിക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ലെന്നും ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കേണ്ട ബാധ്യതയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഡിഎഫില്‍ നിന്ന് പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ ഏറ്റെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
ആരെങ്കിലും ഓടി വന്ന് മുന്നണിയില്‍ ചേരണമെന്ന് പറഞ്ഞാല്‍ ഏറ്റെടുക്കാനാവില്ല. ഇടതുമുന്നണിയിലേക്ക് ആരെങ്കിലും വരുന്നത് എല്ലാ പാര്‍ട്ടികളും കൂടിയാലോചിച്ചാണ്. എല്‍ഡിഎഫ് നയങ്ങളുടെയും പരിപാടിയുടെയും അടിസ്ഥാനത്തിലുള്ള മുന്നണിയാണ്. യുഡിഎഫുമായി വളരെയധികം വ്യത്യാസമുണ്ട്.
ആരെങ്കിലും ആരെയെങ്കിലും സഹായിക്കട്ടെയെന്നായിരുന്നു ജോസ് കെ മാണിയെ എന്‍ഡിഎ സ്വാഗതം ചെയ്തതിനോട് കാനത്തിന്റെ പ്രതികരണം. ജോസ് വിഭാഗത്തെ എവിടെയെങ്കിലും ചേര്‍ക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല. എല്‍ഡിഎഫില്‍ ഒരു വിഭാഗീയതയും ഉണ്ടായിട്ടില്ല. യുഡിഎഫിലാണ് വിള്ളലുണ്ടായത്. ഇക്കാര്യത്തില്‍ സിപിഐ നേരത്തെ നിലപാടെടുത്തിട്ടുണ്ട്. അതില്‍ മാറ്റമില്ല. എല്‍ഡിഎഫിലും മാറ്റമുണ്ടായിട്ടില്ല. കാത്തിരുന്ന് കാണാമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT