Sub Lead

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ സംഘം ദുബയില്‍; ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യും

ഇന്നലെ ദുബയിലെത്തിയ സംഘം കള്ളക്കടത്തിലെ കേരളത്തിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംബന്ധിച്ച് തെളിവ് ശേഖരിക്കുമെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ റിപോര്‍ട്ട് ചെയ്തു.

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ സംഘം ദുബയില്‍; ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യും
X

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിന്റെ കൂടുതല്‍ അന്വേഷണത്തിനായി രണ്ടംഗ എന്‍ഐഎ സംഘം ദുബയിലെത്തി. ഇന്നലെ ദുബയിലെത്തിയ സംഘം കള്ളക്കടത്തിലെ കേരളത്തിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംബന്ധിച്ച് തെളിവ് ശേഖരിക്കുമെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ റിപോര്‍ട്ട് ചെയ്തു. പ്രധാന പ്രതിയെന്ന് കരുതുന്ന ഫൈസല്‍ ഫരീദിനെയും യുഎഇ അധികൃതര്‍ കസ്റ്റഡിയിലെടുത്ത മറ്റു രണ്ടു പേരെയും എന്‍ഐഎ സംഘം ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അന്വേഷണത്തിനായി ദുബയിലേക്ക് പോവാന്‍ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണ സംഘത്തിന് അനുമതി നല്‍കിയത്. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ദുബയിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ദിവസം എന്‍ഐഎ തീരുമാനിക്കുകയും കേന്ദ്രത്തോട് അനുമതി തേടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുബയിലേക്ക് പോകാന്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്. അതിനിടെ, കേസിലെ മറ്റൊരു പ്രതിയായ റെബിന്‍സണ്‍ എന്നയാളെ കസ്റ്റഡിയിലെടുക്കുമെന്ന് റിപോര്‍ട്ടുകളുണ്ട്.

ഇതിനായി ദുബയ് പോലിസിന്റെ സഹായം തേടാനും നീക്കമുണ്ട്.ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ദുബയ് പോലിസ് അറസ്റ്റ് ചെയ്ത ഫൈസലിനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് വിവരം.

എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണം ദുബയ് പോലിസിന്റെ ഭാഗത്തുനിന്നോ യുഎഇ സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ സ്ഥിരീകരണമുണ്ടായിട്ടില്ല.സ്വര്‍ണക്കടത്ത് ഒരു ഫെഡറല്‍ കുറ്റമായാണ് യുഎഇ കണക്കാക്കുന്നത്. അതിനാല്‍ ഫൈസലിനെ അബുദാബി പോലിസിന് കൈമാറിയിരിക്കാമെന്നും സൂചനയുണ്ട്.

ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിനൊപ്പം ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യവും എന്‍ഐഎ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. കേരളത്തില്‍ നിന്ന് പോയ യുഎഇയുടെ അറ്റാഷെ ഇപ്പോള്‍ ദുബയിലുണ്ട്. ഇദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് വിദേശകാര്യ മന്ത്രാലയം വഴി ഒരു കത്ത് ഇന്ത്യ നല്‍കിയിട്ടുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അറ്റാഷെയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയവും ദുബയ് അധികൃതരുമായോ യുഎഇ അധികൃതരുമായോ എന്‍ഐഎ ചര്‍ച്ച ചെയ്യാനും സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it