ചേളാരിയിലെ എന്‍ഐഎ റെയ്ഡ്; പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ല
റെയ്ഡിന്റെ കാരണം വെളിപ്പെടുത്തേണ്ട എന്‍ഐഎ മൗനം പാലിക്കുമ്പോള്‍ ചില മാധ്യമങ്ങള്‍ ഭീകര പരിവേഷം നല്‍കി പോപുലര്‍ ഫ്രണ്ടിനെ ചിത്രീകരിക്കുന്നതിനു പിന്നില്‍ പോലിസിലെയും മാധ്യമങ്ങളിലെയും തത്പര കക്ഷികളുടെ പ്രത്യേക താത്പര്യമാണ് വെളിപ്പെടുന്നത്.

മലപ്പുറം: ചേളാരിയില്‍ നടക്കുന്ന എന്‍ഐഎ റെയ്ഡിന് പോപുലര്‍ ഫ്രണ്ടുമായി ഒരു ബന്ധവുമില്ലെന്നിരിക്കെ, സംഘടനയെ ബന്ധപ്പെടുത്തി വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ പിന്തിരിയണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രഡിഡന്റ് പി അബ്ദുല്‍ അസീസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പോപുലര്‍ ഫ്രണ്ട് ചേളാരി എരിയ സെക്രട്ടറി ഹനീഫ ഹാജിയുടെ മരുമകന്റെ ഒരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഹനീഫ ഹാജിയുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത് എന്നാണ് അറിയാന്‍ സാധിച്ചത്. ഹനീഫ ഹാജിയുടെ മരുമകന്‍ രാഹുല്‍ അബ്ദുല്ലക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കെ പോപുലര്‍ ഫ്രണ്ടിനെ കേസിലേക്ക് വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണ്.
രാഷ്ട്രീയ എതിരാളികളെ കൂച്ചു വിലങ്ങിടാനുള്ള ഒരു ഏജന്‍സിയായി എന്‍ഐഎ മാറിയെന്നത് ഏവര്‍ക്കുമറിയാവുന്നതാണ്. റെയ്ഡിന്റെ കാരണം വെളിപ്പെടുത്തേണ്ട എന്‍ഐഎ മൗനം പാലിക്കുമ്പോള്‍ ചില മാധ്യമങ്ങള്‍ ഭീകര പരിവേഷം നല്‍കി പോപുലര്‍ ഫ്രണ്ടിനെ ചിത്രീകരിക്കുന്നതിനു പിന്നില്‍ പോലിസിലെയും മാധ്യമങ്ങളിലെയും തത്പര കക്ഷികളുടെ പ്രത്യേക താത്പര്യമാണ് വെളിപ്പെടുന്നത്.
യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ചില മാധ്യമങ്ങളുടെ നുണ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
ചെല്സി പിന്നോട്ടില്ല; എന്സോ ഫെര്ണാണ്ടസിനായി 115 മില്ല്യണ് യൂറോ...
30 Jan 2023 6:47 PM GMTമൊറോക്കന് മിഡ്ഫീല്ഡര് അസദി ഉനാഹി മാഴ്സയിലേക്ക്
30 Jan 2023 6:34 PM GMTസന്തോഷ് ട്രോഫി ഐക്കണ് താരം ജിജോ ജോസഫ് ഗോകുലം കേരളയ്ക്ക് സ്വന്തം
30 Jan 2023 6:18 PM GMTസ്പാനിഷ് ലീഗ് കിരീട പോരില് നിന്ന് റയല് അകലുന്നു; ഫ്രഞ്ച് ലീഗില്...
30 Jan 2023 7:35 AM GMTദിമിത്രിയോസിന് ഡബിള്; ബ്ലാസ്റ്റേഴ്സ് ടോപ് ത്രീയില് തിരിച്ചെത്തി
29 Jan 2023 4:26 PM GMTകേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചിയില് ഇന്നിറങ്ങും; നോര്ത്ത് ഈസ്റ്റ്...
29 Jan 2023 3:38 AM GMT