മൃതദേഹങ്ങള്‍ കുന്നുകൂടുന്നുവെന്ന വാര്‍ത്തകള്‍: മാധ്യമങ്ങള്ക്കെതിരേ ബിജെപി നേതാവ്

ഇന്‍ഡോര്‍: മഹാമാരി ബാധിച്ചവരെ സേവിക്കുന്നവരെക്കുറിച്ച് നല്ല വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യണമെന്നും കൊവിഡ് 19 ഇരകളുടെ മൃതദേഹങ്ങള്‍ കുന്നുകൂടുന്നുവെന്നത് കാണിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണെന്നും ബിജെപി ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. കൊവിഡ് വ്യാപനത്തിന്റെയും ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനത്ത് മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിക്കുന്നതും മറ്റും വാര്‍ത്തകളില്‍ വന്നതോടെയാണ് മുതിര്‍ന്ന ബിജെപി നേതാവ് തന്നെ
മാധ്യമങ്ങള്ക്കെതിരേ രംഗത്തെത്തിയത്. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, എന്‍ജിഒകള്‍, മറ്റ് മേഖലകളില്‍ നിന്നുള്ളവര്‍ എന്നിവര്‍ കൊവിഡ് ബാധിതര്‍ക്ക് സേവനം നല്‍കുന്നതിന് നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്. ഞാന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ങ്ങള് എല്ലാ ദിവസവും മൃതദേഹങ്ങളും രോഗികളുടെ കഷ്ടപ്പാടുകളും വേദനകളും കാണിക്കുന്നു. ഇത് സാധാരണക്കാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. നിങ്ങള്‍ ചരിത്രം നോക്കുകയാണെങ്കില്‍, 100 വര്‍ഷത്തിലൊരിക്കല്‍ ഒരു മഹാമാപി വരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും എങ്ങനെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുവെന്ന് മാധ്യമങ്ങള്‍ കാണിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ട്.
കൊറോണ വൈറസ് ബാധിതരായ നിരവധി മെഡിക്കല്‍ ഇതര വ്യക്തികളും എന്‍ജിഒകളും സേവനം ചെയ്യുന്നുണ്ട്. ക്രിയാത്മക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇത് വളരെ അത്യാവശ്യമായതിനാല്‍ ഇതും പൊതുജനങ്ങള്‍ക്ക് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 രോഗികള്‍ക്ക് ആശുപത്രി കിടക്കകളുടെ കുറവ്, കുത്തിവയ്പ്പുകള്‍, ഓക്സിജന്‍ എന്നിവയുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെക്കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. ഇത്തരം വിഷമകരമായ സാഹചര്യത്തില്‍ രാഷ്ട്രീയത്തിന് മുകളില്‍ നിന്ന് ജനങ്ങളെ സഹായിക്കാന്‍ രാഷ്ട്രീയക്കാര്‍ മുന്നോട്ടുവരണം. പകര്‍ച്ചവ്യാധിയെ നേരിടാന്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
News Reports Of Bodies Piling Up Creating Panic Amid Pandemic: BJP Leader
RELATED STORIES
കോഴിക്കോട് മേയര്‍ ആര്‍എസ്എസ് നോമിനി
11 Aug 2022 3:30 PM GMTഗര്‍ഭിണിയായ ആദിവാസിയെ ആശുപത്രിയിലെത്തിക്കുന്ന ദാരുണ കാഴ്ച്ച
11 Aug 2022 1:16 PM GMTതൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് ആലി മുസ്ല്യാർ നൽകിയ അഭിമുഖം കണ്ടെത്തി
11 Aug 2022 12:11 PM GMTമങ്കിപോക്സ്: കാരണം സ്വവര്‍ഗരതിയെന്ന റിപോര്‍ട്ട് ഇന്ത്യ പൂഴ്ത്തി
11 Aug 2022 9:27 AM GMTബാബരി തകർത്തപോലെ ഈദ്ഗാഹ് ടവർ തകർക്കുമെന്ന് ഭീഷണി
11 Aug 2022 8:02 AM GMTയുക്രൈനിന്റേത് പ്രതിരോധം, ഫലസ്തീനിന്റേത് 'തീവ്രവാദം'
10 Aug 2022 5:25 PM GMT