ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത
കേരളം ഉള്‍പ്പെടെ പടിഞ്ഞാറന്‍ തീരം പൂര്‍ണമായും കാലവര്‍ഷക്കാറ്റ് സജീവമാകും. ശക്തമായ മഴയ്ക്ക് ഈ കാലവര്‍ഷക്കാറ്റ് കാരണമാകും.
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ച പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച രാത്രി മുതല്‍ ശക്തമായ മഴക്ക് സാധ്യത. കേരളം ഉള്‍പ്പെടെ പടിഞ്ഞാറന്‍ തീരം പൂര്‍ണമായും കാലവര്‍ഷക്കാറ്റ് സജീവമാകും. ശക്തമായ മഴയ്ക്ക് ഈ കാലവര്‍ഷക്കാറ്റ് കാരണമാകും.
ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷക്ക് സമാന്തരമായി ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യത. ഇതിന് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം.പാകിസ്താന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദം വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ഗുജറാത്തിലും രാജസ്ഥാനിലും മഴ ശക്തിപ്പെടുത്തും. ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും മഴ സജീവമാകാന്‍ ന്യൂനമര്‍ദം സഹായിക്കും.
മണ്‍സൂണ്‍ സീസണിലെ മൂന്നാമത്തെയും ജൂലൈയിലെ രണ്ടാമത്തെയും ന്യൂനമര്‍ദമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാനിരിക്കുന്നത്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റിന്റെ ദിശയിലും വേഗത്തിലും മാറ്റങ്ങള്‍ ദൃശ്യമാണ്. മൂന്നുദിവസം വടക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ നിലകൊള്ളുന്ന ന്യൂനമര്‍ദം ബംഗാളിനും ഒഡിഷക്കും ഇടയില്‍ കരകയറും. 25ന് തീവ്ര ന്യൂനമര്‍ദം വരെയായി ശക്തിപ്പെട്ട് കരകയറിയേക്കും.
ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. വെള്ളിയാഴ്ച ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.
യെല്ലോ അലര്‍ട്ട്
ജൂലൈ 21: എറണാകുളം, ഇടുക്കി,കണ്ണൂര്‍, കാസര്‍കോട്
ജൂലൈ 22:പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ജൂലൈ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ജൂലൈ 24:മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ജൂലൈ 25:മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT