Sub Lead

പാർലമെന്റിലേക്ക് സംവരണ സീറ്റുകൾ മുസ്‌ലിംകൾക്കും അനിവാര്യമായി തീർന്നിരിക്കുന്നു: മീന കന്ദസാമി

ഒരു പാർട്ടി എങ്ങനെയാണു ഹിന്ദുക്കളുടെ പാർട്ടിയായി അതിനെതന്നെ കാണുന്നതെന്നും ആ പാർട്ടി എങ്ങനെയാണ് ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാനുള്ള പദ്ധതികൾ തയ്യാറാക്കുന്നത് എന്നിനുമുള്ള കൃത്യമായ സൂചകമാണ്

പാർലമെന്റിലേക്ക് സംവരണ സീറ്റുകൾ മുസ്‌ലിംകൾക്കും അനിവാര്യമായി തീർന്നിരിക്കുന്നു: മീന കന്ദസാമി
X

ചെന്നൈ: ഇന്ത്യൻ പാർലമെന്റിലേക്ക് സംവരണ സീറ്റുകൾ ഇന്ത്യയിലെ മുസ്‌ലിംകൾക്കും അനിവാര്യമായി തീർന്നിരിക്കുന്നുവെന്ന് എഴുത്തുകാരിയും ദലിത് ആക്ടിവിസ്റ്റുമായ മീന കന്ദസാമി. ദലിത്, ആദിവാസി സമൂഹങ്ങൾക്ക് ഇന്ത്യൻ ഭരണഘടന പ്രദാനം ചെയ്തപോലെ രാഷ്ട്രീയ പ്രാതിനിധ്യം പാർലിമെന്റിൽ മുസ്‌ലിംകൾക്കും വേണമെന്നാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിരിക്കുന്നത്.


മീന കന്ദസാമി ട്വിറ്ററിൽ പറഞ്ഞതിങ്ങനെ,

" 303 ബിജെപി എംപിമാർ. ഒരാൾ പോലും മുസ്‌ലിംകളിൽ നിന്നില്ല. ഇത് കൃത്യമായും ഒരു പാർട്ടി എങ്ങനെയാണു ഹിന്ദുക്കളുടെ പാർട്ടിയായി അതിനെതന്നെ കാണുന്നതെന്നും ആ പാർട്ടി എങ്ങനെയാണ് ഇന്ത്യയെ ഒരു ഹിന്ദുരാജ്യമാക്കാനുള്ള പദ്ധതികൾ തയ്യാറാക്കുന്നത് എന്നിനുമുള്ള കൃത്യമായ സൂചകമാണ്. ദലിത്, ആദിവാസി സമുദായങ്ങൾക്ക് ഭരണഘടന പ്രകാരമുള്ള രാഷ്ട്രീയ പ്രതിനിധ്യമുള്ളതുപോലെ മുസ്‌ലിം പ്രാതിനിധ്യത്തിനും ഈ രാജ്യത്ത് ഒരു നിയമം വരേണ്ടിയിരിക്കുന്നു"

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മുസ്‌ലിം പ്രാതിനിധ്യമുള്ള സഭയായിരുന്നു പതിനാറാം ലോക്സഭ. 23 എംപിമാരായിരുന്നു അന്ന് ലോക്സഭയിൽ എത്തിയത്. 27 മുസ്‌ലിം എംപിമാർ വിജയിച്ച ഈ ലോക്സഭ തെരഞ്ഞെടുപ്പിലും 303 എംപിമാരെ വിജയിപ്പിച്ച ബിജെപിയുടെ എംപി ലിസ്റ്റിൽ ഒരു മുസ്‌ലിം പോലുമില്ല. എന്നാൽ ഇത്തവണ വിജയിച്ച 27 മുസിലിം സ്ഥാനാര്‍ഥികളിൽ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സാണ് കൂടുതല്‍ മുസ്‌ലിം എംപിമാരെ ലോക്‌സഭയിലേക്ക് എത്തിച്ചത്.

Next Story

RELATED STORIES

Share it