Latest News

മണിപ്പൂര്‍ സംഘര്‍ഷം; പാനല്‍ തലവനായി മുന്‍ സുപ്രിംകോടതി ജഡ്ജി

മണിപ്പൂര്‍ സംഘര്‍ഷം; പാനല്‍ തലവനായി മുന്‍ സുപ്രിംകോടതി ജഡ്ജി
X

ന്യൂഡല്‍ഹി: മണിപ്പൂരിലെ വംശീയ സംഘര്‍ഷം അന്വേഷിക്കുന്ന കമ്മീഷന്റെ പുതിയ തലവനായി മുന്‍ സുപ്രിംകോടതി ജഡ്ജിയായ ബല്‍ബീര്‍ സിങ് ചൗഹാന്‍ നിയമിതനായി. ഗുവാഹത്തി ഹൈക്കോടതി ജസ്റ്റിസ് അജയ് ലാംബ രാജിവച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം. മാര്‍ച്ച് ഒന്നു മുതല്‍ ചൗഹാന്‍ ചുമതലയേല്‍ക്കും.

2023 ജൂണ്‍ 4നാണ് ജസ്റ്റിസ് അജയ് ലാംബയെ അധ്യക്ഷനാക്കി കേന്ദ്രം അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചത്. മണിപ്പൂരിലെ വംശീയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും അതിനു പിന്നിലെ കാരണങ്ങളും കമ്മീഷന്‍ പരിശോധിച്ചു വരികയാണ്. സംഘര്‍ഷം തടയുന്നതില്‍ ഭരണകൂടം സ്വീകരിച്ച നടപടികളിലെ പോരായ്മകളെയും കമ്മീഷന്‍ അന്വേഷിക്കുന്നുണ്ട്.

മെയ് 3നു സംഘടിപ്പിച്ച ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിന് പിന്നാലെയാണ് സംസ്ഥാനത്ത് വ്യാപക കലാപം പൊട്ടിപ്പുറപ്പെട്ടത്. മെയ്തി സമുദായത്തിന് ഷെഡ്യൂള്‍ഡ് ട്രൈബ് പദവി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് പ്രതിഷേധം രൂക്ഷമായത്. തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷങ്ങളില്‍ 260ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it