Latest News

യോഗേഷ് ഗൗഡ കൊലപാതകക്കേസ്: ധാര്‍വാഡ് കോണ്‍ഗ്രസ് എംഎല്‍എ വിനയ് കുല്‍ക്കര്‍ണിക്ക് ജാമ്യം

യോഗേഷ് ഗൗഡ കൊലപാതകക്കേസ്: ധാര്‍വാഡ് കോണ്‍ഗ്രസ് എംഎല്‍എ വിനയ് കുല്‍ക്കര്‍ണിക്ക് ജാമ്യം
X

ബെംഗളൂരു: യോഗേഷ് ഗൗഡ കൊലപാതകക്കേസില്‍ ജയിലില്‍ കഴിയുന്ന ധാര്‍വാഡ് കോണ്‍ഗ്രസ് എംഎല്‍എ വിനയ് കുല്‍ക്കര്‍ണിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. രണ്ട് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടതോടെയാണ് കുല്‍ക്കര്‍ണിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കരോളയുടെ ബെഞ്ചിന്റേതാണ് വിധി.

അടുത്തിടെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ തള്ളിയതിനേ തുടര്‍ന്നാണ് വിനയ് കുല്‍ക്കര്‍ണി സുപ്രിംകോടതിയെ സമീപിച്ചത്. കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം ചുമത്തി വിനയ് കുല്‍ക്കര്‍ണിയുടെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it