Latest News

ഡിഎ വിവാദം; ഡേറ്റ ചോര്‍ത്തിയെന്ന വിവാദത്തില്‍ അടിസ്ഥാനമില്ലെന്ന് സര്‍ക്കാരിന്റെ സത്യവാങ്മൂലം

ഡിഎ വിവാദം; ഡേറ്റ ചോര്‍ത്തിയെന്ന വിവാദത്തില്‍ അടിസ്ഥാനമില്ലെന്ന് സര്‍ക്കാരിന്റെ സത്യവാങ്മൂലം
X

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ഡേറ്റ ചോര്‍ത്തിയെന്ന വിവാദത്തില്‍ അടിസ്ഥാനമില്ലെന്ന് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വാദം. മുഖ്യമന്ത്രി അയച്ച സന്ദേശം രാഷ്ട്രീയപരമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഡിഎ കുടിശ്ശിക അനുവദിച്ചതും എച്ച്ആര്‍.എ പുനസ്ഥാപിച്ചതും ഉള്‍പ്പെടെയുള്ള ബജറ്റില്‍ അനുവദിച്ച ആനുകൂല്യങ്ങളെക്കുറിച്ച് ജീവനക്കാരെ അറിയിക്കുകയാണ് ഇതിലൂടെ ചെയ്തതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. സന്ദേശത്തില്‍ ഒരിടത്തും രാഷ്ട്രീയ പാര്‍ട്ടികളെ പരാമര്‍ശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെയും വ്യക്തിവിവരങ്ങള്‍ അനധികൃതമായി സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ ഹരജി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Next Story

RELATED STORIES

Share it