Big stories

നെടുങ്കണ്ടം കസ്റ്റഡി വധം: റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്; രാജ്കുമാറിനെ അതിക്രൂരമായി മര്‍ദ്ദിച്ചു, മതിയായ ചികില്‍സ നല്‍കാന്‍ തയ്യാറായില്ല

സ്‌റ്റേഷന്‍ രേഖകളിലടക്കം കൃത്രിമം കാണിച്ചതായും എടുത്തുപറഞ്ഞിട്ടുണ്ട്. സ്‌റ്റേഷന്‍ രേഖകള്‍ അടക്കം പിടിച്ചെടുത്താണ് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കിയത്.

നെടുങ്കണ്ടം കസ്റ്റഡി വധം: റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്;  രാജ്കുമാറിനെ അതിക്രൂരമായി മര്‍ദ്ദിച്ചു, മതിയായ ചികില്‍സ നല്‍കാന്‍ തയ്യാറായില്ല
X

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി വധത്തില്‍ നാലു പോലിസുകാര്‍ പ്രതികളെന്ന് റിമാന്‍ഡ് റിപോര്‍ട്ട്. എന്നാല്‍, ഒന്നും, നാലും പ്രതികളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. നാല് പ്രതികളും കൂടി രാജ്കുമാറിനെ അന്യായമായി തടങ്കലില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജൂണ്‍ 12ന് വൈകീട്ട് അഞ്ച് മുതല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന 15വരെ രാജ്കുമാറിനെ കസ്റ്റഡിയില്‍ വച്ച് അതിക്രൂമായി മര്‍ദ്ദിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സ്‌റ്റേഷന്‍ രേഖകളിലടക്കം കൃത്രിമം കാണിച്ചതായും എടുത്തുപറഞ്ഞിട്ടുണ്ട്. സ്‌റ്റേഷന്‍ രേഖകള്‍ അടക്കം പിടിച്ചെടുത്താണ് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കിയത്.

രാജ്കുമാറിന്റെ ഇരു കാലിലും കാല്‍ പാദങ്ങളിലും ക്രൂരമര്‍ദ്ദനമേറ്റിട്ടുണ്ട്. തട്ടിയെടുത്ത പണം കണ്ടെത്താനാണ് പോലിസ് രാജ്കുമാറിനെ മര്‍ദ്ദിച്ചത്. കേസിലെ നാലാം പ്രതിയും പോലിസ് ഡ്രൈവറുമായ സജീവ് ആന്റണി വണ്ടിപ്പെരിയാറില്‍ വെച്ചാണ് രാജ്കുമാറിനെ മര്‍ദ്ദിക്കുന്നത്. ആ സമയത്ത് എസ്‌ഐ സാബു ഒപ്പമുണ്ടായിരുന്നിട്ടും മര്‍ദ്ദനം തടയാന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികള്‍ രാജ്കുമാറിനെ സ്‌റ്റേഷനിലെത്തിച്ച് കാലിലും കാല്‍വെള്ളയിലും മൃഗീയമായി മര്‍ദ്ദിച്ചു. കാല്‍ പുറകിലേക്ക് വലിച്ച് വച്ചും അക്രമിച്ചു.

നില വഷളായിട്ടും രാജ്കുമാറിന് ചികില്‍സ ഏര്‍പ്പെടുത്താന്‍ ഇവര്‍ തയ്യാറായില്ല.അവശ്യ സമയത്ത് ചികില്‍സ ലഭ്യമാക്കാതിരുന്നതിനെ തുടര്‍ന്നാണ് ന്യുമോണിയ ബാധിതനായി രാജ്കുമാര്‍ മരിക്കാനിടയായതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുള്ളത്.ഈ സാഹചര്യത്തിലാണ് കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പ്രതികളായ പോലിസുകാര്‍ക്കെതിരേ കേസെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ ഒളിവിലുള്ള രണ്ടും മൂന്നും പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

കേസില്‍ ഇടുക്കി എസ്പിയില്‍ നിന്ന് വിവരം ശേഖരിക്കാന്‍ െ്രെകം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എസ്പിയോട് ക്രൈംബ്രാഞ്ച് സമയം ചോദിക്കും.അറസ്റ്റിലായ മുന്‍ എസ്‌ഐ സാബു കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. സാബുവിനെ ഇന്ന് റിമാന്‍ഡ് ചെയ്യും. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനാണ് സാധ്യത.നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലിസ് കംപ്ലയിന്‍സ് അതോറിറ്റി ചെയര്‍മാന്‍ ഇന്ന് നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനും സബ് ജയിലും സന്ദര്‍ശിക്കും. ജയില്‍ ഡിജിപി ഋഷിരാജ് സിങും ഇന്ന് പീരുമേട്ടില്‍ എത്തും.

Next Story

RELATED STORIES

Share it