Sub Lead

2021 ൽ ബിജെപി രാജ്യസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കും

മുത്തലാഖ്, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ സംഘപരിവാർ അജണ്ടകൾ എളുപ്പത്തിൽ നടത്തിയെടുക്കാൻ ബിജെപിക്ക് സാധിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

2021 ൽ ബിജെപി രാജ്യസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കും
X

ന്യുഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം ഉറപ്പിച്ചതിന് പിന്നാലെ രാജ്യസഭയിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപി ശ്രമങ്ങൾ തുടങ്ങി. ബിജെപി നേതൃത്വത്തിലുള്ള എൻ ഡി എക്ക് ഇപ്പോൾ 102 രാജ്യസഭാംഗങ്ങളുണ്ട്. 2021 അവസാനത്തോടെ ഭൂരിപക്ഷം നേടാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. രാജ്യസഭയിൽ ഭൂരിപക്ഷം നേടാതെ അവരുടെ അജണ്ടകൾ നടപ്പിലാക്കുക അത്ര എളുപ്പമല്ല.

ലോക്സഭാ തിരഞ്ഞെടുപ്പിലെ 303 സീറ്റിൽ വിജയിച്ച ബി.ജെ.പി.ക്ക് രാജ്യസഭയിലെ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതിൻറെ ഭാഗമായാണ് "ഓപ്പറേഷൻ താമര" എന്ന പേരിൽ മധ്യപ്രദേശിലും കർണാടകയിലും ഭരണം പിടിച്ചെടുക്കാൻ ബിജെപി ശ്രമിക്കുന്നത്. ഈ വർഷം പത്ത് രാജ്യസഭ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കും ആസാം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ യഥാക്രമം 2,6 സീറ്റുകളിലേക്കും ബിഹാർ, ഒഡീഷ സംസ്ഥാനങ്ങളിൽ ഓരോ സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക.

2020 ൽ 72 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് തുടങ്ങിയ സസ്ഥാനങ്ങളിൽ നിന്നാണ്. ഈ സംസ്ഥാനങ്ങളിലാകട്ടെ നിയമസഭകളിൽ നിലവിൽ ബിജെപി മെച്ചപ്പെട്ട നിലയിലാണ്. ഈ സ്ഥിതിയിൽ 2020 നവംബർ മാസത്തോടെ രാജ്യസഭയിൽ 124 സീറ്റുകളുമായി എൻഡിഎ ഭൂരിപക്ഷം പിടിച്ചെടുക്കും. ബിഹാറിൽ ജെഡി (യു), തമിഴ്നാട്ടിലെ എഐഎഡിഎംകെ, മഹാരാഷ്ട്രയിലെ ശിവസേന എന്നീ സഖ്യകക്ഷികളുടെ സീറ്റുകൾ കൂടി കണക്കിലെടുത്താലാണ് ഈ ഭൂരിപക്ഷത്തിലേക്ക് എത്താനാവുക.

രാജ്യസഭയിൽ ഭൂരിപക്ഷം നേടുന്നതോടെ മുത്തലാഖ്, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ സംഘപരിവാർ അജണ്ടകൾ എളുപ്പത്തിൽ നടത്തിയെടുക്കാൻ ബിജെപിക്ക് സാധിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മോദി ഇത്തവണ ജയിച്ച് കയറിയാൽ പാർലമെൻററി രീതിയിലുള്ള അവസാനത്തെ തിരഞ്ഞെടുപ്പ് ആകുമെന്ന് ബിജെപി നേതാവ് സാക്ഷി മഹാരാജ് തിരഞ്ഞെടുപ്പ് വേളയിൽ സൂചിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it