Sub Lead

പ്രഫ. എ മാര്‍ക്‌സ് എന്‍സിഎച്ച്ആര്‍ഒ അധ്യക്ഷന്‍; പ്രഫ. പി കോയ ജനറല്‍ സെക്രട്ടറി

2019-2021 വര്‍ഷത്തെ എന്‍സിഎച്ച്ആര്‍ഒ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. പ്രൊഫ. എ മാര്‍ക്‌സ്(ചെന്നൈ) വീണ്ടും ചെയര്‍പേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രഫ. എ മാര്‍ക്‌സ് എന്‍സിഎച്ച്ആര്‍ഒ അധ്യക്ഷന്‍; പ്രഫ. പി കോയ ജനറല്‍ സെക്രട്ടറി
X
(ഇടത്തു നിന്ന്)മുഹമ്മദ് ജാനിബ്, അഡ്വ. മുഹമ്മദ് യൂസുഫ്, പ്രഫ. പി കോയ, പ്രഫ. എ മാര്‍ക്‌സ്, കിരണ്‍ ഷഹീന്‍, അഡ്വ. കെ പി മുഹമ്മദ് ശരീഫ്, റെനി ഐലിന്‍

ന്യൂഡല്‍ഹി: നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്റെ(എന്‍സിഎച്ച്ആര്‍ഒ) ജനറല്‍ അസംബ്ലി യോഗം ചെന്നൈയിലെ ഐസിഎസ്എ ഹാളില്‍ നടന്നു. 2019-2021 വര്‍ഷത്തെ എന്‍സിഎച്ച്ആര്‍ഒ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. പ്രഫ. എ മാര്‍ക്‌സ്(ചെന്നൈ) വീണ്ടും ചെയര്‍പേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രഫ. പി കോയ(കോഴിക്കോട്) ആണ് ജനറല്‍ സെക്രട്ടറി. വൈസ് പ്രസിഡന്റുമാരായി അഡ്വ. ഭവാനി പി മോഹന്‍(തമിഴ്‌നാട്-ഈറോഡ്), കിരണ്‍ ഷഹീന്‍(ന്യൂഡല്‍ഹി), സെക്രട്ടറിമാരായി അഡ്വ. മുഹമ്മദ് യൂസുഫ് (തമിഴ്‌നാട്-മധുര), റെനി ഐലിന്‍(തിരുവനന്തപുരം) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ. കെ പി മുഹമ്മദ് ശരീഫ്(മഞ്ചേരി) ആണ് ട്രഷറര്‍. മുഹമ്മദ് ജാനിബ്(ബംഗളൂരു) ആണ് കോഓഡിനേറ്റര്‍.



രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ജനറല്‍ അസംബ്ലിയില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും ബുദ്ധിജീവികളും സംബന്ധിച്ചു. രാജ്യത്തെ മനുഷ്യാവകാശ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തി. എന്‍സിഎച്ച്ആര്‍ഒയുടെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന റിപോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. എന്‍സിഎച്ച്ആര്‍ഒ സെക്രട്ടറി റെനി ഐലിന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രഫ. രമേശ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കിരണ്‍ ശഹീന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it