Sub Lead

പൂജയ്ക്കായി ക്ഷേത്ര കുളക്കടവിലെത്തിച്ച് ഗര്‍ഭിണിയായ ഭാര്യയെ മുക്കിക്കൊന്നു; മക്കളെ കൊലപ്പെടുത്താനും ശ്രമം; യുവാവ് അറസ്റ്റില്‍

മൈസൂരു താലൂക്കിലെ മുദ്ദഹള്ളി വില്ലേജിലെ രാജേഷ് (40) ആണ് പിടിയിലായത്. ചൊവ്വാഴ്ച ടൗണിലെ ശ്രീകണ്‌ഠേശ്വരസ്വാമി ക്ഷേത്ര സ്‌നാനഘട്ടത്തിന് സമീപമാണ് നാടിനെ നടുക്കിയ സംഭവം.

പൂജയ്ക്കായി ക്ഷേത്ര കുളക്കടവിലെത്തിച്ച് ഗര്‍ഭിണിയായ ഭാര്യയെ മുക്കിക്കൊന്നു; മക്കളെ കൊലപ്പെടുത്താനും ശ്രമം; യുവാവ് അറസ്റ്റില്‍
X

മൈസുരു: പൂജയ്‌ക്കെന്ന വ്യാജേന ക്ഷത്ര കുളക്കടവിലെത്തിച്ച് ഗര്‍ഭിണിയായ ഭാര്യയെ മുക്കിക്കൊന്നതിനു ശേഷം രണ്ട് മക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ നഞ്ചന്‍കോട് ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തു. മൈസൂരു താലൂക്കിലെ മുദ്ദഹള്ളി വില്ലേജിലെ രാജേഷ് (40) ആണ് പിടിയിലായത്. ചൊവ്വാഴ്ച ടൗണിലെ ശ്രീകണ്‌ഠേശ്വരസ്വാമി ക്ഷേത്ര സ്‌നാനഘട്ടത്തിന് സമീപമാണ് നാടിനെ നടുക്കിയ സംഭവം.

രണ്ടുവയസുള്ള മൗല്യയെയും നാലുവയസുള്ള മലേശയെയും ഇയാള്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത് മത്സ്യതൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുട്ടികളെ രക്ഷിക്കാനായത്. മുപ്പത്തിയഞ്ചുകാരിയായ ദേവികയുടെ ജീവന്‍ രക്ഷിക്കാനായില്ല.

രാവിലെ ഏഴരയ്ക്ക് ക്ഷേത്രത്തില്‍ പൂജനടത്താനുണ്ടെന്ന വ്യാജേനയാണ് രാജേഷ് ഭാര്യയെയും മക്കളെയും ക്ഷേത്രക്കുളത്തിന് സമീപത്ത് എത്തിച്ചത്. ആദ്യം ഭാര്യയെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദേവികയുടെ പിതാവിന്റെ പരാതിയിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ദാമ്പത്യപ്രശ്‌നങ്ങളാണ് കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

രാത്രി 7.30 ഓടെ ക്ഷേത്രത്തില്‍ പൂജ നടത്താനെന്ന വ്യാജേന ഇയാള്‍ ദേവികയെയും കുട്ടികളെയും കുളിക്കടവിലേക്ക് കൊണ്ടുവന്നതായി പോലിസ് പറഞ്ഞു. ദേവികയെ ആദ്യം നദിയില്‍ മുക്കി കൊന്നു.

ദേവകിയുടെ പിതാവ് പുട്ടസിദ്ധയ്യയുടെ പരാതിയില്‍ പോലിസ് രാജേഷിനെ അറസ്റ്റ് ചെയ്തു. ദാമ്പത്യ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it