Sub Lead

പിതാവിനെയും മാതൃ സഹോദരിയെയും കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു;യുവാവിനെ പിടികൂടി നാട്ടുകാര്‍ പോലിസില്‍ ഏല്‍പ്പിച്ചു

ജമാല്‍ (60), മാതൃസഹോദരി ഖദീജ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. ജമാലിന്റെ മാനസികവെല്ലുവിളിയുള്ള മകന്‍ ഷെഫീഖ് ആണ് കല്ലുകൊണ്ട് തലയ്ക്കടിച്ചത്. ഇയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

പിതാവിനെയും മാതൃ സഹോദരിയെയും കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു;യുവാവിനെ പിടികൂടി നാട്ടുകാര്‍ പോലിസില്‍ ഏല്‍പ്പിച്ചു
X

തൃശൂര്‍: തളിക്കുളത്ത് പിതാവിനെയും മാതൃ സഹോദരിയെയും കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. ജമാല്‍ (60), മാതൃസഹോദരി ഖദീജ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. ജമാലിന്റെ മാനസികവെല്ലുവിളിയുള്ള മകന്‍ ഷെഫീഖ് ആണ് കല്ലുകൊണ്ട് തലയ്ക്കടിച്ചത്. ഇയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ആദ്യം പിതാവിനെയാണ് മകന്‍ ആക്രമിച്ചത്. തുടര്‍ന്ന് മാതൃ സഹോദരിയെയും ആക്രമിക്കുകയായിരുന്നു. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലിസ് പറഞ്ഞു.പ്രകോപനം സംബന്ധിച്ച് വ്യക്തമായിട്ടില്ലെന്ന് പോലിസ് പറയുന്നു.

തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിലാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവം നടക്കുമ്പോള്‍ മൂവരും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. ആക്രമണത്തില്‍ ഷെഫീഖിനും പരിക്കേറ്റു. സംഭവ സമയത്ത് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ കീഴ്‌പ്പെടുത്തി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മാനസിക പ്രശ്‌നങ്ങള്‍ക്ക് യുവാവ് ചികിത്സ തേടിയിരുന്നതായി പോലിസ് പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ചികില്‍സയ്ക്ക് ശേഷമാകും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് പോലിസ് പറയുന്നു.

Next Story

RELATED STORIES

Share it