മുഫീദയുടെ മരണം: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍
കല്‍പ്പറ്റ: തരുവണ തരുവണ പുലിക്കാട് കണ്ടിയില്‍പൊയില്‍ മുഫീദ (48) തീപ്പൊള്ളലേറ്റ് മരിച്ച കേസില്‍ പ്രാദേശിക ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായി. ഡിവൈഎഫ്ഐ പുലിക്കാട് മുന്‍ യൂനിറ്റ് സെക്രട്ടറിയും മുഫീദയുടെ രണ്ടാം ഭര്‍ത്താവ് ടി കെ ഹമീദിന്റെ മകനുമായ ടി കെ ജാബിറി (28) നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ അതിക്രമിച്ച് കയറല്‍, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി സിഐ എം എം അബ്ദുല്‍കരീമും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജാബിറിന്റെ നേതൃത്വത്തിലുള്ളവര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതിനിടെയാണ് മുഫീദ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയത്. മുഫീദയെ പിന്തിരിപ്പിക്കുന്നതിനു പകരം തീക്കൊളുത്തിയാലും ബാക്കി കാര്യങ്ങള്‍ തങ്ങള്‍ നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് ജാബിറും സംഘവും വീട്ടമ്മയെ കൂടുതല്‍ പ്രകോപിപ്പിക്കുകയാണു ചെയ്തത്. മുഫീദ ദേഹത്ത് തീക്കൊളുത്തുന്നതായി പുറത്തുവന്ന വീഡിയോയില്‍ ജാബിര്‍ ഭീഷണിപ്പെടുത്തുന്നത് വ്യക്തമാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
RELATED STORIES
അമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMTപയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം
27 April 2024 9:04 AM GMT