- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആസ്‌ത്രേലിയയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് തൃശൂര്‍ സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ചു

ബ്രിസ്‌ബെയ്ന്‍: ആസ്‌ത്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സി കാറും ട്രക്കും കൂട്ടിയിടിച്ച് തൃശൂര്‍ സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ചു. തൃശൂര്‍ ചാലക്കുടി പോട്ട നടുക്കുന്ന് പെരിയച്ചിറ ചുള്ളിയാടന്‍ ബിബിന്റെ ഭാര്യ ലോട്‌സി(35)യും ആറു നയസ്സുള്ള മകളുമാണ് മരിച്ചത്. ബിബിനും മറ്റു രണ്ടു കുട്ടികള്‍ക്കും ഗുരുതരമായി പരുക്കേറ്റു. ഇന്ന് രാവിലെ 7.20നാണ് ന്യൂ സൗത്ത് വെയില്‍സിലെ ഓറഞ്ചില്‍ നിന്നു ക്വീന്‍സ്‌ലാന്‍ഡിലെ ബ്രിസ്‌ബെയ്‌നിലേക്കുള്ള യാത്രാമധ്യേ അപകടത്തില്‍പ്പെട്ടത്. കുടുംബം താമസം മാറിപോവുന്ന വഴിമധ്യേ മില്ലര്‍മാന്‍ ഡൗണ്‍സില്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോട്‌സിയും കുഞ്ഞും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. പരിക്കേറ്റ ബിബിന്‍ തൂവൂമ്പയിലെ ആശുപത്രിയിലും രണ്ട് ആണ്‍കുട്ടികള്‍ ബ്രിസ്‌ബെയ്‌നില്‍ കുട്ടികളുടെ ആശുപത്രിയിലും ചികില്‍സയിലാണ്. ഒരു വര്‍ഷം മുമ്പ് ആസ്‌ത്രേലിയയിലെത്തിയ ലോട്‌സി ഓറഞ്ചില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. പുതിയ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ബ്രിസ്‌ബെയ്‌നിലേക്കു താമസം മാറാനുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
Mother and child from Thrissur were killed in a car accident in Australia
RELATED STORIES
ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസ്;എംഎസ് സൊല്യൂഷന്‍സ് ഉടമ മുഹമ്മദ് ഷുഹൈബിന്...
28 March 2025 10:13 AM GMTമയക്കുമരുന്ന് കുത്തിവയ്പ്പിലൂടെ എയ്ഡ്സ് ബാധ; കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ...
28 March 2025 9:57 AM GMTകോഴിക്കോട് 13 കാരന് സൈനിക സ്കൂള്‍ ഹോസ്റ്റലില്‍ നിന്ന് ചാടിപ്പോയി;...
28 March 2025 7:12 AM GMTഎമ്പുരാന് സിനിമയുടെ ഉള്ളടക്കം ; ബിജെപിയില്‍ ആശയക്കുഴപ്പം; സിനിമ...
28 March 2025 6:41 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന
28 March 2025 6:11 AM GMTചാലക്കുടിയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍
28 March 2025 6:05 AM GMT