Sub Lead

ഹിന്ദുത്വരുടെ വംശീയ കൊല: തബ്‌രീസിന്റെ മരണത്തില്‍ പോലിസിനും പങ്കെന്ന് വെളിപ്പെടുത്തല്‍

മുഖത്തും വായിലും രക്തമൊലിച്ച് അവശനായി കസ്റ്റഡിയില്‍ എടുത്ത തബ് രീസിനെ നാല് ദിവസമാണ് ചികില്‍സ നല്‍കാതെ പോലിസ് തടവില്‍ പാര്‍പ്പിച്ചതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിന്ദുത്വരുടെ വംശീയ കൊല:  തബ്‌രീസിന്റെ മരണത്തില്‍ പോലിസിനും പങ്കെന്ന് വെളിപ്പെടുത്തല്‍
X

ന്യൂഡല്‍ഹി: ഹിന്ദുത്വര്‍ ജയ് ശ്രീരാം വിളിക്കാന്‍ ആക്രോശിച്ച് മര്‍ദിച്ച് ഗുരുതരമായി പരിക്കേറ്റ തബ്‌രീസ് അന്‍സാരിക്ക് പോലിസ് ചികില്‍സ നിഷേധിച്ച് കൊലപാതകത്തിന് കൂട്ടുനിന്നതായി ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. കൊലയില്‍ പോലിസിനും പങ്കുണ്ടെന്നാണ് ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.


ഹിന്ദുത്വരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തബ്‌രീസിനെ കസ്റ്റഡിയിലെടുത്ത പോലിസ് ആശുപത്രിയില്‍ എത്തിക്കാതിരുന്നതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. മുഖത്തും വായിലും രക്തമൊലിച്ച് അവശനായി കസ്റ്റഡിയില്‍ എടുത്ത തബ് രീസിനെ നാല് ദിവസമാണ് ചികില്‍സ നല്‍കാതെ പോലിസ് തടവില്‍ പാര്‍പ്പിച്ചതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തബ്രിസ് അന്‍സാരിക്ക് ചികില്‍സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട കുടുംബത്തെ പോലിസ് ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തല്‍. പൊലീസ് കസ്റ്റഡിയിലിക്കെ അന്‍സാരിക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്ന് കുടുംബം ആരോപിച്ചു. ഗുരുതരപരിക്കേറ്റ അന്‍സാരിയെ കസ്റ്റഡിയിലെടുത്ത പോലിസ്, ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടും ആശുപത്രിയിലെത്തിച്ചില്ലെന്നും കുടുംബത്തെ ഭീഷണിപ്പെടുതത്തിയെന്നുമാണ് വെളിപ്പെടുത്തല്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും കൂട്ടായ്മയോടാണ് കുടുംബാംഗങ്ങള്‍ പോലിസ് ഭീഷണിയെക്കുറിച്ച് പറഞ്ഞത്.


ക്രൂരമായ മര്‍ദനത്തിന് ശേഷം ഹിന്ദുത്വര്‍ ഖര്‍ദ്വാന്‍ പോലിസിനാണ് തബ്‌രിസിനെ കൈമാറിയത്. അമ്മാവന്‍ മഖ്‌സൂദ് ആലം പോലിസ് സ്‌റ്റേഷനിലെത്തുമ്പോല്‍ ഗുരുതര പരിക്കേറ്റ തബ്‌രിസ് ലോക്കപ്പിലായിരുന്നു. വായില്‍നിന്നും തലയില്‍നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു. തബ്‌രിസിനെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട മഖ്‌സൂദിനെ പോലിസ് ഭീഷണിപ്പെടുത്തി. തല്ലി എല്ലൊടിച്ച് ജയിലിലിടുമെന്നാണ് മഖ്‌സൂദിനോട് പോലിസ് പറഞ്ഞത്. നടക്കാന്‍ പോലും കഴിയാത്ത തബ്‌രിസിനെ നിരവധി തവണ കേണപേക്ഷിച്ചിട്ടും ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കാതെ ജയിലിലേക്കയക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.

ബന്ധുക്കള്‍ സ്‌റ്റേഷനില്‍ എത്തുമ്പോള്‍ മുഖ്യപ്രതി പപ്പുമണ്ഡലും സ്റ്റേഷനില്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ വെളിപ്പെടുത്തി. തബ്‌രീസ് അന്‍സാരിയെ തല്ലിക്കൊന്ന സംഘത്തിന് നേതൃത്വം നല്‍കിയ പപ്പു മണ്ഡലിനെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തബ്‌രീസിന്റെ മരണം ഉറപ്പാക്കാനാണ് പപ്പുമണ്ഡല്‍ സ്റ്റേഷനില്‍ എത്തിയതെന്നും ആരോപണമുണ്ട്.

''ആദ്യം എന്നെ പോലിസ് സ്‌റ്റേഷനിലേക്കു കയറാന്‍ അനുവദിച്ചിരുന്നില്ല. അപ്പോള്‍, ഒരാള്‍ അകത്ത് നിന്ന് ഇയാള്‍ ഇതുവരെയും മരിച്ചില്ലേ എന്ന് ചോദിക്കുന്നത് കേട്ടു. ആരാണ് അതെന്ന് അന്വേഷിച്ചപ്പോള്‍ അത് പപ്പു മണ്ഡലാണെന്ന് മനസ്സിലായി. പോലിസിന്റെ മുന്നില്‍ വച്ചാണ് അയാള്‍ ഇങ്ങിനെ ആക്രോശിച്ചത്. ഇത് കേട്ട് സഹിക്കാനാവാതെ ഞാന്‍ ബലം പ്രയോഗിച്ച് പോലിസ് സ്‌റ്റേഷന്റെ അകത്തേക്കു കയറി. ആ സമയത്ത് തബ്‌രീസ് ശരീരം മുഴുവന്‍ മുറിഞ്ഞ് മുഖത്തൊക്കെ രക്തം കട്ട പിടിച്ച നിലയിലായിരുന്നുതബ്‌രീസിന്റെ ഭാര്യാ മാതാവ് ശഹനാസ് ബീഗം ദി ഹിന്ദുവിനോട് പറഞ്ഞു. തബ് രീസ് അന്‍സാരിക്ക് ചികില്‍സ നല്‍കാതെ മരണത്തിന് കാവല്‍ നില്‍ക്കുകയായിരുന്നു പോലിസെന്ന് വ്യക്തമാക്കുന്നതാണ് ശഹനാസ് ബീഗത്തിന്റെ മൊഴി.

ജൂണ്‍ 19ന് കസ്റ്റഡിയിലെടുത്ത തബ്‌രിസിനെ 22നാണ് സരായ്‌കേല ആശുപത്രിയിലെത്തിച്ചത്. തബ്‌രിസ് മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതിയെങ്കിലും നേരിയ ഹൃദയമിടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ടാറ്റ മെഡിക്കല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ തബ് രീസിനെ നാല് ദിവസം ചികില്‍സ നല്‍കാതെ കസ്റ്റഡിയില്‍ വച്ച പോലിസും സംഭവത്തില്‍ കുറ്റക്കരാണെന്ന് ബന്ധുക്കള്‍ പറയുന്നു.


ഒന്നരമാസം മുമ്പാണ് 25കാരനായ തബ്‌രിസ് അന്‍സാരി വിവാഹിതനാകുന്നത്. വെല്‍ഡിംഗായിരുന്നു തബ്‌രിസിന്റെ ജോലി. വിവാഹ ശേഷം ഭാര്യയോടൊത്ത് പുണെയില്‍ സ്ഥിരതാമസമാക്കാനായിരുന്നു തബ്‌രിസിന്റെ പദ്ധതി. ബൈക്ക് മോഷണക്കേസില്‍ തബ്‌രിസിനെതിരെ ആരോപണമുയര്‍ന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അയല്‍വാസികള്‍ വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞു. മര്‍ദനമേറ്റ ത്ബ്‌രിസ് വെള്ളം ചോദിച്ചപ്പോള്‍ വിഷക്കായ കലക്കിയ വെള്ളം നല്‍കിയെന്നും ദൃക്‌സാക്ഷികള്‍ സംഘത്തോട് പറഞ്ഞു.

അതേ സമയം, തബ്‌രീസിനെ അക്രമി സംഘം മര്‍ദ്ദിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ടുപേരെ ഇനിയും കണ്ടെത്താനായില്ല. തബ്‌രീസിന്റെ സുഹൃത്തുക്കളായ മുഹമ്മദ് ഇര്‍ഫാന്‍, നൂമര്‍ അലി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന ആശങ്കയിലാണ് ബന്ധുക്കള്‍. ചൊവ്വാഴ്ച്ച ജംഷഡ്പൂരില്‍ നിന്ന് കാര്‍സോവയിലേക്കുള്ള വീട്ടിലേക്ക് ഇവരോടൊപ്പം മടങ്ങവേയാണ് ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് 24കാരനായ തബ്‌രീസിനെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.

Next Story

RELATED STORIES

Share it