Sub Lead

മഅ്ദനി കേരളത്തിലെത്തി; ആംബുലന്‍സില്‍ അന്‍വാര്‍ശ്ശേരിയിലേക്ക്

മഅ്ദനി കേരളത്തിലെത്തി; ആംബുലന്‍സില്‍ അന്‍വാര്‍ശ്ശേരിയിലേക്ക്
X

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കേരളത്തിലെത്തി. ഇന്ന് വൈകീട്ട് 7.30ഓടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ മഅ്ദനി ആംബുലന്‍സില്‍ കൊല്ലം അന്‍വാര്‍ശേരിയിലേക്ക് പോയി. കര്‍ണാടക, കേരള പോലിസ് സംഘവും ഡോക്ടര്‍മാരുടെ വിദഗ്ധ സംഘവും മഅ്ദനിയോടൊപ്പമുണ്ട്. വൈകീട്ട് നാലോടെയാണ് മഅ്ദനി ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും കര്‍ണാടക സര്‍ക്കാര്‍ അകമ്പടി ചെലവായി വന്‍ തുക ആവശ്യപ്പെട്ടതോടെയാണ് കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായത്. ഭരണമാറ്റത്തോടെ ഇളവുകള്‍ ലഭിച്ചതിനാലാണ് ഇപ്പോള്‍ കേരളത്തിലെത്തിയത്. 12 ദിവസമാണ് മഅ്ദനി കേരളത്തില്‍ ഉണ്ടാവുക. സന്ദര്‍ശനത്തോട് അനുബന്ധിച്ച് അന്‍വാര്‍ശേരിയില്‍ കനത്ത സുരക്ഷാ സന്നാഹമാണ് പോലിസ് ഒരുക്കിയിട്ടുള്ളത്.





Next Story

RELATED STORIES

Share it