Sub Lead

പശ്ചിമ ബംഗാളിലും ഓപറേഷന്‍ താമര: 107 എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന അവകാശവാദവുമായി ബിജെപി

സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍പെട്ട 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചതായി ബംഗാളിലെ ബിജെപി നേതാവ് മുകുള്‍ റോയ് അവകാശപ്പെട്ടു.

പശ്ചിമ ബംഗാളിലും ഓപറേഷന്‍ താമര:  107 എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന അവകാശവാദവുമായി ബിജെപി
X

കൊല്‍ക്കത്ത: കര്‍ണാടകയിലും, ഗോവയിലും നടപ്പാക്കിയ ഓപ്പറേഷന്‍ താമര പശ്ചിമ ബംഗാളിലേക്കും ബിജെപി വ്യാപിപ്പിക്കുന്നു. സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍പെട്ട 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചതായി ബംഗാളിലെ ബിജെപി നേതാവ് മുകുള്‍ റോയ് അവകാശപ്പെട്ടു.

ബിജെപിക്കൊപ്പം ചേരാന്‍ സന്നദ്ധരായ എംഎല്‍എമാരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞതായും അവരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് മുകുള്‍ റോയ് വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ആകെയുള്ള 42 സീറ്റുകളില്‍ 18 എണ്ണം ജയിച്ച ബിജെപി കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും മറികടന്ന് അവിടുത്തെ പ്രധാന പ്രതിപക്ഷമായി മാറിയിരുന്നു.

2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കീഴില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ബിജെപി. ഇതിനിടയിലാണ് ഓപറേഷന്‍ താമര വഴി നൂറിലേറെ എംഎല്‍എമാരെ ചാക്കിലാക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്.

നിലവില്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന് 207 അംഗങ്ങളും കോണ്‍ഗ്രസ്, ബിജെപി, സിപിഎം, ആര്‍എസ്പി, സിപിഐ, എഐഎഫ്ബി എന്നീ പാര്‍ട്ടികള്‍ക്ക് യഥാക്രമം 43, 12, 23, 3, 1, 2 എന്നിങ്ങനെയാണ് അംഗ സംഖ്യ. കൂടാതെ, നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരംഗവും ഇടത് സ്വതന്ത്രനായി ഒരംഗവും നിയമസഭയിലുണ്ട്. മൂന്നു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

Next Story

RELATED STORIES

Share it