- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മണിപ്പൂര് കലാപം: അവിശ്വാസ പ്രമേയത്തിന്മേല് ചര്ച്ച ആഗസ്ത് എട്ടിന്

ന്യൂഡല്ഹി: മണിപ്പൂര് കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഖ്യമായ ഇന്ത്യ ലോക്സഭയില് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന്മേല് ആഗസ്ത് എട്ടിന് ചര്ച്ച ആരംഭിക്കും. 10നായിരിക്കും പ്രധാനമന്ത്രി ചര്ച്ചയ്ക്ക് മറുപടി നല്കുക. കോണ്ഗ്രസ് ലോക്സഭ കക്ഷി ഉപനേതാവും എംപിയുമായ ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്കിയത്. തെലങ്കാനയില് നിന്നുള്ള ബിആര്എസ് എംപിയും പ്രത്യേകമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കിയിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചിരുന്നില്ല. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യിലെ പാര്ട്ടികള് എല്ലാം അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്. അവിശ്വാസ നോട്ടീസിന് സ്പീക്കര് ഓം ബിര്ല അവതരണാനുമതി നല്കിയിരുന്നു. മണിപ്പുര് സംഘര്ഷത്തിലും സ്ത്രീകള്ക്കെതിരായ അതിക്രമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്ലമെന്റില് പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും മോദി അതിന് തയ്യാറായിരുന്നില്ല. ഇതേത്തുടര്ന്ന് പാര്ലിമെന്റിന്റെ ഇരുസഭകളും ദിവസങ്ങളോളം ബഹളത്തില് കലാശിച്ചിരുന്നു. തുടര്ന്നാണ് പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 2014ല് അധികാരമേറ്റ ശേഷം എന്ഡിഎ സര്ക്കാരിനെതിരായ രണ്ടാമത്തെയും രണ്ടാം മോദിസര്ക്കാരിനെതിരായ ആദ്യത്തെയും അവിശ്വാസപ്രമേയമാണിത്.
RELATED STORIES
ആലപ്പുഴയില് ഇരട്ടക്കൊല; ലഹരിക്കടിമയായ മകന് മാതാപിതാക്കളെ...
14 Aug 2025 5:21 PM GMTസെബാസ്റ്റ്യന്റെ വീട്ടിനുള്ളില് കൂടുതല് അസ്ഥികഷ്ണങ്ങള്
4 Aug 2025 9:57 AM GMTസ്കൂള് അപകടഭീഷണിയിലെന്ന് വിദ്യാര്ഥികളുടെ കത്ത്; സ്വമേധയാ കേസെടുത്ത് ...
23 July 2025 11:25 AM GMTവിദ്യാര്ഥികളെകൊണ്ട് ബിജെപി നേതാവിന്റെ കാല് കഴുകിച്ചു; ബഹുമാനം...
12 July 2025 10:24 AM GMTവണ്ടാനം മെഡിക്കല് കോളേജ് ആശുപത്രിയിലെ ഉപകരണങ്ങളുടെ അപര്യാപ്ത...
6 July 2025 1:17 PM GMTജാസ്മിൻ കൊലക്കേസ്; മാതാവ് ജെസി അറസ്റ്റിൽ
3 July 2025 7:55 AM GMT