മണിപ്പൂര്‍ വംശഹത്യ: എസ് ഡിപിഐ ജനസംഗമം വെള്ളിയാഴ്ച തിരുവല്ലയില്‍
തിരുവനന്തപുരം: മണിപ്പൂരില്‍ ക്രൈസ്തവ സമൂഹത്തിനു നേരേ നടക്കുന്ന വംശഹത്യ രണ്ടു മാസം പിന്നിട്ടിട്ടും നിയന്ത്രിക്കാനാവാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച തിരുവല്ലയില്‍ എസ്ഡിപിഐ റാലിയും ജനസംഗമവും നടത്തും. 'മണിപ്പൂര്‍: ബിജെപി ഭരണ തണലില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയ്ക്കെതിരേ ജനസംഗമം' എന്ന തലക്കെട്ടില്‍ തിരുവല്ല ഓപണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, സെക്രട്ടറി ജോണ്സണ് കണ്ടച്ചിറ, സംസ്ഥാന സമിതി അംഗങ്ങളായ അഷ്റഫ് പ്രാവച്ചമ്പലം, ജോര്‍ജ് മുണ്ടക്കയം, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ റിയാസ് പൊന്നാട്, കോട്ടയം ജില്ലാ പ്രസിഡന്റ് സി ഐ മുഹമ്മദ് സിയാദ് സംബന്ധിക്കും. കൂടാതെ രാഷ്ട്രീയ-മത-സാമൂഹിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ജനസംഗമത്തിനു മുന്നോടിയായി വൈകീട്ട് നാലിന് രാമന്‍ചിറ ബൈപാസ് ജങ്ഷനില്‍ നിന്നാരംഭിക്കുന്ന പ്രകടനം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് വഴി സ്വകാര്യ ബസ് സ്റ്റാന്റിനു സമീപമുള്ള മുന്‍സിപ്പല്‍ ഓപണ്‍ സ്റ്റേഡിയത്തില്‍ സമാപിക്കും.
RELATED STORIES
അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഇസ്രായേൽ വിരുദ്ധ പ്രതിഷേധം: യു.എസ് കാമ്പസുകളിൽ അറസ്റ്റിലായത് 900 പേർ
29 April 2024 12:49 PM GMTസുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ് രിവാളിനെ കണ്ടു
29 April 2024 12:47 PM GMTഅന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയില്ല; സമരം പുനരാരംഭിച്ച്...
29 April 2024 12:28 PM GMTഅമിത് ഷായുടെ കൃത്രിമ വീഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് പോലിസിന്റെ...
29 April 2024 12:10 PM GMTഉഷ്ണതരംഗം: പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ കലക്ടറുടെ...
29 April 2024 12:01 PM GMT