Sub Lead

ഉമര്‍ ഖാലിദിനെ വെടിവെച്ച കേസിലെ പ്രതി നവീന്‍ ദലാല്‍ ശിവസേന സ്ഥാനാര്‍ഥി

ഹരിയാനയിലെ ബഹാദുര്‍ഗഡ് മണ്ഡലത്തില്‍ നിന്നാണ് ശിവസേനാ ടിക്കറ്റില്‍ നവീന് ദലാല്‍ മല്‍സരിക്കുന്നത്.

ഉമര്‍ ഖാലിദിനെ വെടിവെച്ച കേസിലെ പ്രതി നവീന്‍ ദലാല്‍ ശിവസേന സ്ഥാനാര്‍ഥി
X

ചാണ്ഡിഗഢ്: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവായിരുന്ന ഉമര്‍ ഖാലിദിനെ വെടിവെച്ച കേസിലെ പ്രതി നവീന്‍ ദലാല്‍ ശിവസേനയുടെ സ്ഥാനാര്‍ഥി. ഹരിയാനയിലെ ബഹാദുര്‍ഗഡ് മണ്ഡലത്തില്‍ നിന്നാണ് ശിവസേനാ ടിക്കറ്റില്‍ നവീന് ദലാല്‍ മല്‍സരിക്കുന്നത്.

ആറ് മാസം മുമ്പാണ് നവീന്‍ ദലാല്‍ ശിവസേനയില്‍ അംഗത്വം എടുത്തത്. പശുവിന്റെയും കര്‍ഷകരുടെയും സാധാരണക്കാരുടെയും പേരില്‍ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയം കളിക്കുകയാണെന്നും അതിനാലാണ് ശിവസേനയില്‍ ചേര്‍ന്നതെന്നും നവീന്‍ ദലാല്‍ പറഞ്ഞു. പത്ത് വര്‍ഷത്തോളമായി ഗോസംരക്ഷണം പോലുള്ള വിഷയങ്ങള്‍ക്കായി താന്‍ നിലകൊള്ളുകയാണെന്നും 29കാരനായ നവീന്‍ വ്യക്തമാക്കി.

നവീന്റെ സ്ഥാനാര്‍ത്ഥിത്വം ഹരിയാന സൗത്ത് ശിവസേന പ്രസിഡന്റ് വിക്രം യാദവ് സ്ഥിരീകരിച്ചിട്ടുണ്ട്. ബിജെപിയുടെ സിറ്റിങ് എംഎല്‍എ നരേഷ് കൗശിക്കും കോണ്‍ഗ്രസിന്റെ രജീന്ദര്‍ സിംഗ് ജൂനുമാണ് ബഹാദുര്‍ഗഡ് മണ്ഡലത്തില്‍ നവീന്‍ ദലാലിന്റെ മുഖ്യ എതിരാളികള്‍. 20ഓളം സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 13ാം തീയതിയാണ് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വെച്ച് ഉമര്‍ ഖാലിദ് ആക്രമിക്കപ്പെട്ടത്. നവീന്‍ ദലാലിനെക്കൂടാതെ കേസില്‍ മറ്റൊരു പ്രതികൂടിയുണ്ട്. ഈ കേസില്‍ അറസ്റ്റിലായ നവീന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഉമര്‍ ഖാലിദിനെ ആക്രമിച്ചതുള്‍പ്പെടെ തനിക്കെതിരെ മൂന്നു കേസുകള്‍ നിലനില്‍ക്കുന്നതായി സത്യവാങ്മൂലത്തിന്‍ നവീന്‍ ദലാല്‍ വ്യക്തമാക്കിയിട്ടുണ്ട്.


Next Story

RELATED STORIES

Share it