Sub Lead

മഹാരാഷ്ട്രയില്‍ റൂംമേറ്റിനെ കൊന്ന് മൃതദേഹം ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍

നാഗ്പൂരിലെ ദാബ മേഖലയില്‍ 35കാരനായ രാജു നന്ദേശ്വര്‍ കൊല്ലപ്പെട്ട കേസിലാണ് റൂം മേറ്റായ 26കാരന്‍ ദേവന്‍ഷ് വാഘോഡ അറസ്റ്റിലായത്.

മഹാരാഷ്ട്രയില്‍ റൂംമേറ്റിനെ കൊന്ന് മൃതദേഹം ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍
X
നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ വാക്ക് തര്‍ക്കത്തെതുടര്‍ന്ന് റൂം മേറ്റിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നാഗ്പൂരിലെ ദാബ മേഖലയില്‍ 35കാരനായ രാജു നന്ദേശ്വര്‍ കൊല്ലപ്പെട്ട കേസിലാണ് റൂം മേറ്റായ 26കാരന്‍ ദേവന്‍ഷ് വാഘോഡ അറസ്റ്റിലായത്.


വാടക മുറി പങ്കിടുന്ന രാജു നന്ദേശ്വറും പ്രതി ദേവന്‍ഷ് വഘോഡും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് അനിഷ്ടകരമായ സംഭവം അരങ്ങേറിയത്.വാഘോഡെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് നന്ദേശ്വറിന്റെ തലയില്‍ കുത്തിയിറക്കുകയായിരുന്നു. നന്ദേശ്വര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

തുടര്‍ന്ന് പ്രതി ദേവന്‍ഷ് വഘോഡ മൃതദേഹം റൂമിന് പുറത്തെ തുറന്ന സ്ഥലത്ത് കൊണ്ടുവന്നിടുകയും മുറി വൃത്തിയാക്കി കിടന്നുറങ്ങുകയുമായിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നന്ദേശ്വറും വാഘോഡും ഒരു ഗാരേജില്‍ കാര്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയാണ്.

മുറിക്ക് സമീപം നിലത്ത് ഒരു മൃതദേഹം കിടക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കൊലപാതക വകുപ്പുകള്‍ ചുമത്തിയാണ് വാഘോഡിനെതിരേ കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it