Sub Lead

15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവും സ്ത്രീയും പിടിയില്‍

പത്തനംതിട്ട കൊടുമണ്‍ സതീഷ് ഭവനത്തില്‍ ഹരികൃഷ്ണന്‍ (24), എഴുപുന്ന എരമല്ലൂര്‍ പടിഞ്ഞാറെ കണ്ണുകുളങ്ങരയില്‍ ലത (46) എന്നിവരാണ് പിടിയിലായത്.

15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവും സ്ത്രീയും പിടിയില്‍
X

ആലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ കേസില്‍ യുവതി അടക്കം രണ്ടു പേര്‍ പോലിസിന്റെ പിടിയില്‍. പത്തനംതിട്ട കൊടുമണ്‍ സതീഷ് ഭവനത്തില്‍ ഹരികൃഷ്ണന്‍ (24), എഴുപുന്ന എരമല്ലൂര്‍ പടിഞ്ഞാറെ കണ്ണുകുളങ്ങരയില്‍ ലത (46) എന്നിവരാണ് പിടിയിലായത്.

ചേര്‍ത്തല സ്വദേശിയായ പതിനഞ്ചുകാരിയെ പെയിന്റിങ് തൊഴിലാളിയായ ഹരികൃഷ്ണന്‍ പരിചയപ്പെടുകയും എരമല്ലൂരില്‍ ലതയുടെ വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയുമായിരുന്നു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.

പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ചേര്‍ത്തല പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് കേസ് അരൂര്‍ പോലിസിന് കൈമാറി. പോക്‌സോ നിയമപ്രകാരം ഇരുവര്‍ക്കുമെതിരേ കേസ് എടുത്തു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it