മലയാളി നഴ്സ് ഫ്ളോറിഡയില്‍ കുത്തേറ്റ് മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
അക്രമി കത്തികൊണ്ട് കുത്തി വീഴ്ത്തിയ ശേഷം നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റുകയും ചെയ്തു.
BY APH29 July 2020 1:35 AM GMT
X
APH29 July 2020 1:35 AM GMT
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡ കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സായ മലയാളി യുവതി കുത്തേറ്റ് മരിച്ചു. കോട്ടയം സ്വദേശി മെറിന് ജോയി(28)ക്കാണ് അതിദാരുണമായ അന്ത്യം ഉണ്ടായത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ ഏഴര മണിയോടെ വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ലോട്ടില്‍ എത്തിയപ്പോഴാണ് കുത്തേറ്റത്.
അക്രമി കത്തികൊണ്ട് കുത്തി വീഴ്ത്തിയ ശേഷം നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റുകയും ചെയ്തു,ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ താമസ സ്ഥലത്തു നിന്നു പോലിസ് അറസ്റ്റ് ചെയ്തു. കുറച്ചുകാലമായി ദമ്പതികള്‍ അകന്നു കഴിയുകയായിരുന്നു. നോറ (രണ്ട് വയസ്സ്) മകളാണ്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT