മഹാരാഷ്ട്രയില്‍ മുസ്‌ലിം കുടുബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം; യുവാക്കള്‍ക്ക് ഗുരുതര പരിക്ക് (വീഡിയോ ദ്യശ്യം)

മഹാരാഷ്ട്രയില്‍ മുസ്‌ലിം  കുടുബത്തിന് നേരെ  ആള്‍ക്കൂട്ട ആക്രമണം;  യുവാക്കള്‍ക്ക് ഗുരുതര പരിക്ക്   (വീഡിയോ ദ്യശ്യം)

ലൊനാവ്‌ല: ഗുജറാത്തില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങിയ മുസ്‌ലിം കുടുംബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം. മര്‍ദ്ദനത്തില്‍ സംഘത്തിലെ മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. മഹാരാഷ്ട്രയിലെ വിനോദസഞ്ചാര മേഖലയായ ലോനാവ്‌ലയില്‍ ഇന്നലെയാണ് സംഭവം. ലൊനാവ്‌ലയിലെ വിനോദസഞ്ചാര മേഖലയായ ടൈഗേഴ്‌സ് പോയിന്റില്‍ കുതിരസവാരി നടത്തിയ കുടുംബത്തില്‍ നിന്നും കുതിരക്കാരന്‍ നിശ്ചയിച്ചതിലും അമിതമായി പണം ആവശ്യപ്പെട്ടതാണ് സംഭവത്തിനിടയാക്കിയത്. അമിതപണം നല്‍കാന്‍ തയ്യാറാവാതിരുന്ന കുടുംബത്തെ ആദ്യം കുതിരക്കാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ പ്രദേശവാസികള്‍ സംഘത്തിലെ കുട്ടികളെയും സ്ത്രീകളെയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ കയ്യിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളും മൊബൈല്‍ എന്നിവയും പ്രദേശവാസികളും കുതിരക്കാരും മോഷ്ടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ആസിം മേമന്‍, സുഫിയാന്‍ മേമന്‍, അഹ്മദ് മേമന്‍ എന്നിവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. അതേസമയം, സംഭവത്തില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്താനോ കേസെടുക്കാനോ തയ്യാറാവാത്ത പോലിസ് സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ അഞ്ചുമണിക്കൂര്‍ കഴിഞ്ഞാണ് പരാതി സ്വീകരിക്കാന്‍ തയ്യാറായത്.

RELATED STORIES

Share it
Top