Sub Lead

സര്‍ക്കാര്‍ രാജി സ്വീകരിച്ചില്ല; മല്‍സരിക്കാനുള്ള ജേക്കബ് തോമസിന്റെ മോഹം പൊലിഞ്ഞു

പത്തു ദിവസത്തോളം കാത്തിരുന്നുവെങ്കിലും തന്റെ അപേക്ഷയില്‍ നടപടിയുണ്ടായിട്ടില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു.രാജി സ്വീകരിക്കാത്തതിനു പിന്നില്‍ ആരാണ് പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യത്തിന് താന്‍ ആരെയെങ്കിലും പ്രത്യേകമായി കുറ്റപ്പെടുത്തുന്നില്ലെന്നായിരുന്നു ജേക്കബ് തോമസിന്റെ മറുപടി.ജേക്കബ് തോമസിന് പകരം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്ന് ട്വന്റി ട്വന്റി

സര്‍ക്കാര്‍ രാജി സ്വീകരിച്ചില്ല; മല്‍സരിക്കാനുള്ള ജേക്കബ് തോമസിന്റെ മോഹം പൊലിഞ്ഞു
X

കൊച്ചി: സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്ന് ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള ജേക്കബ് തോമസിന്റെ മോഹം പൊലിഞ്ഞു. മല്‍സരിക്കാനില്ലെന്ന് ജേക്കബ് തോമസും ട്വന്റി ട്വന്റി ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പത്തു ദിവസത്തോളം കാത്തിരുന്നുവെങ്കിലും തന്റെ അപേക്ഷയില്‍ നടപടിയുണ്ടായിട്ടില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു.രാജി സ്വീകരിക്കാത്തതിനു പിന്നില്‍ ആരാണ് പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യത്തിന് താന്‍ ആരെയെങ്കിലും പ്രത്യേകമായി കുറ്റപ്പെടുത്തുന്നില്ലെന്നായിരുന്നു ജേക്കബ് തോമസിന്റെ മറുപടി.പ്രചരണ രംഗത്തുണ്ടാകുമോയെന്ന ചോദ്യത്തിന് ജനാധിപത്യ പ്രക്രിയയില്‍ പ്രചരണമെന്നു പറയുന്നത് ചുവരെഴുതിയും പോസ്റ്റര്‍ ഒട്ടിച്ചും മാത്രമല്ലല്ലോയെന്നായിരുന്നു ജേക്കബ് തോമസിന്റെ മറുപടി.വിആര്‍എസ് വൈകിപ്പിക്കുന്നതിനെതിരെ നിയമപോരാട്ടം നടുത്തുവോയെന്ന ചോദ്യത്തിന് അതില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു ജേക്കബ് തോമസിന്റെ മറുപടി

ഡിജിപിയായിരുന്ന ജേക്കബ് തോമസ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും രാജി വെച്ചുകൊണ്ടു ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്ക് കത്ത് നല്‍കിയിരുന്നുവെങ്കിലും രാജി അംഗീകരിക്കാന്‍ തയാറാകാതെ വന്നതോടെയാണ് ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള ജേക്കബ് തോമസിന്റെ മോഹം പൊലിഞ്ഞത്. കിഴക്കമ്പലം ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ഥിയായി ചാലക്കുടിയില്‍ നിന്നും മല്‍സരിക്കാനായിരുന്നു ജേക്കബ് തോമസ് നീക്കം നടത്തിയിരുന്നത് ഇതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളും നടന്നിരുന്നു.സര്‍ക്കാര്‍ രാജി അംഗീകരിച്ച ശേഷം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായിരുന്നു ജേക്കബ് തോമസും ട്വന്റി ട്വന്റി ഭാരവാഹികളും തീരുമാനിച്ചിരുന്നത്.ഈ നീക്കമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിലാപാടിനെ തുടര്‍ന്ന് പൊളിഞ്ഞിരിക്കുന്നത്.ജേക്കബ് തോമസിന് മല്‍സരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇനി മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും ട്വന്റി ട്വന്റി ഭാരവാഹികള്‍ പറഞ്ഞു.പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തി മണ്ഡലത്തില്‍ മൊത്തം പ്രചരണവുമായി എത്താനുള്ള സമയം ഇല്ല. ഈ സഹാചര്യത്തില്‍ ജേക്കബ് തോമസിനു പകരം മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്നാണ് തീരുമാനം.ട്വന്റി ട്വന്റിയുടെ യോഗം ചേര്‍ന്ന് അടുത്ത ദിവസം തന്നെ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് പ്രഖ്യാപിക്കുമെന്നും ഇവര്‍ പറഞ്ഞു.


Next Story

RELATED STORIES

Share it