ലോക്ക്ഡൗണ്‍ ലംഘിച്ച് ജുമുഅ നടത്താന്‍ ശ്രമം; തളിപ്പറമ്പിലും ചാവക്കാട്ടും കേസ്
BY BSR10 April 2020 5:00 PM GMT

X
BSR10 April 2020 5:00 PM GMT
കണ്ണൂര്‍: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് ജുമുഅ നമസ്കാരത്തിനായി പള്ളിയില്‍ ഒത്തുകൂടിയെന്ന് ആരോപിച്ച് തളിപ്പറമ്പിലും ചാവക്കാടും പോലിസ് കേസെടുത്തു.
തളിപ്പറമ്പിനു സമീപം മാവിച്ചേരി ജുമാ മസ്ജിദില്‍ നമസ്കാരത്തിനെത്തിയ പള്ളി ഇമാം ഉള്‍പ്പെടെയുള്ള ഒമ്പതു പേര്‍ക്കെതിരെയാണ് കേസെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ പള്ളിയിലെത്തിയത്.
തൃശൂര്‍ ചാവക്കാടും കടപ്പുറം മുനക്കക്കടവ് സെന്ററിലെ പള്ളിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചതിനു
ആറ് പേര്‍ക്കെതിരെയാണ് ചാവക്കാട് പോലിസ് കേസെടുത്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പള്ളിയിലെത്തിയതായി കണ്ടെത്തിയത്. ഇതിനിടെ, നമസ്കരിക്കാനെത്തിയ ഒരാള്‍ തലകറങ്ങിവീണതിനെ തുടര്‍ന്ന് പോലിസ് ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു.
Next Story
RELATED STORIES
ആര്‍എസ്എസ് കൊലപ്പെടുത്തിയ ഷാജഹാന്റെ സംസ്കാരം നടന്നു; വിലാപയാത്രയില്‍...
15 Aug 2022 1:38 PM GMT'തുല്യതയ്ക്കായുള്ള പോരാട്ടം തുടരണം'; സ്വാതന്ത്ര്യദിന സന്ദേശത്തില്‍...
15 Aug 2022 1:20 PM GMTഷാജഹാനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെ, എല്ലാം ബിജെപിയുടെ തലയില്‍...
15 Aug 2022 12:40 PM GMTഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMT'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 10:33 AM GMT'ഹലോക്ക് പകരം വന്ദേമാതരം';സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ...
15 Aug 2022 10:15 AM GMT