Sub Lead

ഡേവിഡ് ബെക്കാം പാരിസില്‍; മെസ്സിയെ ഇന്റര്‍മിയാമിയിലേക്ക് റാഞ്ചുമോ?

കരാര്‍ അവസാനിച്ചാല്‍ പിഎസ്ജി മെസ്സിയെ നിലനിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

ഡേവിഡ് ബെക്കാം പാരിസില്‍; മെസ്സിയെ ഇന്റര്‍മിയാമിയിലേക്ക് റാഞ്ചുമോ?
X


പാരിസ്: ജൂണില്‍ പിഎസ്ജിയുമായി കരാര്‍ അവസാനിക്കുന്ന അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കാണാന്‍ ഇംഗ്ലിഷ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമെത്തി. പിഎസ്ജിയിലെത്തിയ മുന്‍ റയല്‍ താരം പിഎസ്ജി താരങ്ങളൊത്ത് ഏറെ നേരം സമയം ചെലവഴിച്ചു. അമേരിക്കയിലെ ഇന്റര്‍മിയാമി ക്ലബ്ബിന്റെ ഉടമയായ ബെക്കാം പിഎസ്ജി മാനേ്ജ്‌മെന്റുമായും കൂടിക്കാഴ്ച നടത്തി. മെസ്സി ഇന്റര്‍മിയാമിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ട് ശക്തമായിരിക്കെയാണ് ബെക്കാമിന്റെ ആഗമനം. എന്നാല്‍ മെസ്സിയുടെ ട്രാന്‍സ്ഫറിനെ കുറിച്ച് മുന്‍ പിഎസ്ജി താരം കൂടിയായ ബെക്കാം പ്രതികരിച്ചിട്ടില്ല. ബാഴ്‌സലോണയിലേക്ക് മെസ്സി പോവുമെന്നും അഭ്യുഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കരാര്‍ അവസാനിച്ചാല്‍ പിഎസ്ജി മെസ്സിയെ നിലനിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്.








Next Story

RELATED STORIES

Share it