Sub Lead

കൂടത്തായി കൊലപാതക പരമ്പര: തെളിവെടുപ്പ് ഇന്നുമുതല്‍

ഇതിനായി രാവിലെ എട്ടരയോടെ ജോളിയെ പൊന്നാമറ്റം വീട്ടിലേക്ക് കൊണ്ടുപോകും. എന്നാല്‍, ജോളിയെ കൊണ്ടുപോകുന്നിടത്തെല്ലാം വന്‍ ജനക്കൂട്ടം തടിച്ചുകൂടാന്‍ സാധ്യതയുള്ളതിനാല്‍ തെളിവെടുപ്പുസമയം മാറാനും സാധ്യതയുണ്ട്.

കൂടത്തായി കൊലപാതക പരമ്പര: തെളിവെടുപ്പ് ഇന്നുമുതല്‍
X

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ ജോളിയെ പോലീസ് കസ്റ്റഡിയില്‍ കിട്ടിയ ശേഷമുള്ള ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് തെളിവെടുപ്പ് തുടങ്ങും. ഇതിനായി രാവിലെ എട്ടരയോടെ ജോളിയെ പൊന്നാമറ്റം വീട്ടിലേക്ക് കൊണ്ടുപോകും. എന്നാല്‍, ജോളിയെ കൊണ്ടുപോകുന്നിടത്തെല്ലാം വന്‍ ജനക്കൂട്ടം തടിച്ചുകൂടാന്‍ സാധ്യതയുള്ളതിനാല്‍ തെളിവെടുപ്പുസമയം മാറാനും സാധ്യതയുണ്ട്. സയനൈഡിന്റെ ബാക്കി അംശം, അല്ലെങ്കില്‍ അത് കൊണ്ടുവന്ന കുപ്പി, ജോളിയുടെ ഒരു ഫോണ്‍ എന്നിവ കണ്ടെത്തുകയാണ് തെളിവെടുപ്പിന്റെ ലക്ഷ്യം.

ഇതേക്കുറിച്ച് നിര്‍ണായകവെളിപ്പെടുത്തല്‍ ജോളി അന്വേഷണസംഘത്തിനുമുമ്പാകെ നടത്തിയതായാണ് വിവരം. റോയിക്ക് എവിടെവെച്ച് സയനൈഡ് കൊടുത്തു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പുനഃസൃഷ്ടിക്കും.

അതേസമയം, അറസ്റ്റിലായ സമയത്തുള്ള ചോദ്യംചെയ്യലില്‍നിന്ന് വ്യത്യസ്തമായി നിസ്സംഗസമീപനമാണ് ജോളി വ്യാഴാഴ്ച തുടക്കത്തില്‍ സ്വീകരിച്ചത്. എന്നാല്‍, പിന്നീട് അന്വേഷണോദ്യോഗസ്ഥരുമായി സഹകരിച്ചിരുന്നു.ഇടയ്ക്കിടെ വിഭ്രാന്തിയുടെ ലക്ഷണങ്ങളും കാണിച്ചിരുന്നു. എസ്പി കെജി സൈമണ്‍ തന്നെയാണ് ജോളിയെ വ്യാഴാഴ്ച മൂന്നു മണി മുതല്‍ രാത്രി 10 മണിവരെ ചോദ്യംചെയ്തത്. ജോളി ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് എസ്പി പറഞ്ഞു. മറ്റുപ്രതികളായ മാത്യു, പ്രജികുമാര്‍ എന്നിവരെയും വെവ്വേറെ ചോദ്യംചെയ്തിരുന്നു.

Next Story

RELATED STORIES

Share it