Sub Lead

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: കാര്‍ വാടകയ്‌ക്കെടുത്ത് കൊടുത്തയാള്‍ കസ്റ്റഡിയില്‍

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: കാര്‍ വാടകയ്‌ക്കെടുത്ത് കൊടുത്തയാള്‍ കസ്റ്റഡിയില്‍
X
കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍. സംഘം ഉപയോഗിച്ച കാര്‍ വാടകയ്ക്ക് എടുത്തുകൊടുത്തെന്ന് സംശയിക്കുന്ന ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. യുവാവിനെ ചോദ്യംചെയ്തപ്പോള്‍ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് പോലിസ് നല്‍കുന്ന വിവരം. അതിനിടെ, പ്രമാദമായ കേസില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ആശ്വാസത്തിലാണെങ്കിലും പ്രതികളെ കണ്ടെത്താനാവാത് പോലിസ് ഇരുട്ടില്‍തപ്പുകയാണ്. കുട്ടിയുടെ പിതാവില്‍നിന്ന് ഇന്ന് വീണ്ടും മൊഴിയെടുക്കുന്നുണ്ട്. ഇന്നലെ ഇദ്ദേഹം താമസിക്കുന്ന ഫ്‌ലാറ്റില്‍ പരിശോധന നടത്തുകയും മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഫോണില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

പത്തനംതിട്ട നഗരത്തിലെ ഫ്‌ലാറ്റിലാണ് പോലിസിന്റെ പ്രത്യേകാന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തിയത്. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് പിതാവ് റെജി. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൂടുതല്‍ പേരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട സൂചനകളൊന്നും ലഭിക്കാത്തത് പോലിസിനെയും വട്ടംകറക്കുന്നുണ്ട്. വന്‍ പോലിസ് പരിശോധന നടക്കുന്നതിനിടെ നഗരമധ്യത്തില്‍ തന്നെ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞിട്ടും സംഘത്തെ കണ്ടെത്താനാവാത്തത് വലിയ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. കുട്ടിയുമായി തട്ടിക്കൊണ്ടു പോകല്‍ സംഘം വാഹനത്തില്‍ സഞ്ചരിച്ചകൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തുന്നുണ്ടെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് അറിയുന്നത്.

Next Story

RELATED STORIES

Share it