Sub Lead

മാളയില്‍ കത്തികുത്ത്; യുവാവിന് പരിക്ക്

മാള സ്വദേശി തോളത്ത് വീട്ടില്‍ റെനീഷിന് (31) പരുക്കേറ്റു

മാളയില്‍ കത്തികുത്ത്; യുവാവിന് പരിക്ക്
X

മാള: ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബാറില്‍ മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കത്തികുത്തില്‍ കലാശിച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. സംഭവത്തില്‍ മാള സ്വദേശി തോളത്ത് വീട്ടില്‍ റെനീഷിന് (31) പരുക്കേറ്റു. ബാറിലെത്തിയ ആറു പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും കത്തികൊണ്ട് ഇടതു നെഞ്ചിലും കൈയിലും പുറത്തും കുത്തുകയുമായിരുന്നു. ശരീരത്തില്‍ ആറോളം ഭാഗങ്ങളില്‍ പരുക്കുണ്ട്.

മദ്യപിച്ചു ഉണ്ടായ തര്‍ക്കമാണ് കത്തി കുത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. മാള സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയതിന് ശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

Next Story

RELATED STORIES

Share it