Sub Lead

കേരളത്തെ നടുക്കിയ കെവിന്റെ ദുരഭിമാനക്കൊലക്ക് ഒരാണ്ട്

കഴിഞ്ഞ വര്‍ഷം മെയ് 27നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാത്ത് നിന്നും ഷാനുവും സംഘവും തട്ടിക്കൊണ്ട് പോകുന്നത്. ഷാനുവിന്റെ സഹോദരി നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റ തൊട്ടടുത്ത ദിവസമായിരുന്നു ഈ തട്ടിക്കൊണ്ട് പോവല്‍. 28നു പുലര്‍ച്ചെ പുനലൂര്‍ ചാലിയേക്കര തോട്ടില്‍നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.

കേരളത്തെ നടുക്കിയ കെവിന്റെ ദുരഭിമാനക്കൊലക്ക് ഒരാണ്ട്
X

കോട്ടയം: കേരളത്തെ നടുക്കിയ കെവിന്റെ ദുരഭിമാനക്കൊല നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവും സഹോദനും ചേര്‍ന്ന് കോട്ടയം നട്ടാശ്ശേരി പ്ലാത്തറയില്‍ 24കാരനായ കെവിന്‍ പി ജോസഫിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലം തെന്മല സ്വദേശി നീനുവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് പിന്നാക്ക ജാതിക്കാരനായ കെവിന് ദാരുണാന്ത്യമുണ്ടായത്.

കഴിഞ്ഞ വര്‍ഷം മെയ് 27നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാത്ത് നിന്നും ഷാനുവും സംഘവും തട്ടിക്കൊണ്ട് പോകുന്നത്. ഷാനുവിന്റെ സഹോദരി നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റ തൊട്ടടുത്ത ദിവസമായിരുന്നു ഈ തട്ടിക്കൊണ്ട് പോവല്‍. അന്ന് ഉച്ചയോടെ കെവിനെ കാണാനില്ലെന്നു കാണിച്ച് അച്ഛന്‍ ജോസഫ് കോട്ടയം ഗാന്ധിനഗര്‍ പോലിസില്‍ പരാതി നല്‍കി. 28നു പുലര്‍ച്ചെ പുനലൂര്‍ ചാലിയേക്കര തോട്ടില്‍നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. നീനുവിന്റെ അച്ഛന്‍ ചാക്കോ, ഷാനു എന്നിവരുള്‍പ്പെടെ 14 പ്രതികളെ അറസ്റ്റുചെയ്തിട്ടുണ്ട്. കോട്ടയം സെഷന്‍സ് കോടതിയില്‍ കേസിന്റെ അതിവേഗവിചാരണ നടക്കുകയാണ്.

കെവിന്റെ മരണത്തോടെ നീനു കെവിന്റെ വീട്ടിലാണ് താമസം. ബിരുദപഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ ബംഗളുരുവില്‍ എംഎസ്ഡബ്ല്യുവിന് പഠിക്കുന്ന നീനു ഇന്ന് വീട്ടിലെത്തി പള്ളിയിലും കല്ലറയിലും പ്രാര്‍ത്ഥിക്കും.

കേസിലെ വിചാരണക്കിടയില്‍ ചില സാക്ഷികള്‍ കൂറുമാറിയെങ്കിലും ഇതൊന്നും കെവിന്റ കുടുംബത്തെ ആശങ്കപ്പെടുത്തുന്നില്ല. അടുത്തമാസം ആറിന് വിചാരണ പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദേശം. വീട് വയ്ക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് കെവിന്റെ കുടുംബം സ്ഥലം വാങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷമായി നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ തുടങ്ങി 7 പ്രതികള്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ദിവസം കേസിലെ സാക്ഷിയെ ആക്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് ജാമ്യത്തില്‍ കഴിഞ്ഞിരുന്ന 2 പ്രതികളുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്തിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹം കിട്ടിയതും അടക്കിയതും മേയ് 28നായതിനാല്‍ ആ ദിനമാണ് ചരമവാര്‍ഷികദിനമായി കുടുംബം കണക്കാക്കുന്നത്.

Next Story

RELATED STORIES

Share it